web analytics

ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചു; വാർത്ത പുറത്തുവിട്ട് രാജകുടുംബം

ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം അറിയിച്ചു. അർബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിർണയത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രോസ്റ്റേറ്റ് അർബുദമല്ലെന്നും എന്നാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് ഇത് കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ നടത്തിയ മറ്റു പരിശോധനകളിലാണ് ക്യാൻസർ തിരിച്ചറിഞ്ഞത്. ചികിത്സകൾ ആരംഭിച്ചതിനാൽ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്.

ഡോക്ടർമാരുടെ നിർദേശപ്രകാരം, പൊതുജനങ്ങളെ കാണുന്നതടക്കമുള്ള കാര്യങ്ങൾ മാറ്റിവെക്കുമെങ്കിലും രാഷ്ട്രത്തലവൻ എന്ന നിലയിൽ തന്റെ ചുമതലകളിൽ തുടരുമെന്നും അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു.

Also read: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവും

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img