ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന രോഗികൾക്കിടയിൽ വൃക്ക രോഗികളുടെ എണ്ണവും ചുരുക്കമല്ല. ക്രമമല്ലാത്ത ജീവിത രീതിയും ശാരീരിക അധ്വാന കുറവും ഭക്ഷണ രീതിയിലുള്ള മാറ്റങ്ങളും വൃക്ക രോഗങ്ങൾക്ക് കാരണമാകുന്നു. ഉപ്പിന്റെയും പഞ്ചസാരയുടെയും അമിത ഉപയോഗം, കൃത്യമായ രീതിയിൽ വെള്ളം കുടിക്കാതെ ഇരിക്കുക, മദ്യപാനവും പുകവലിയും തുടങ്ങിയവയെല്ലാം വൃക്ക രോഗങ്ങൾക്ക് കാരണമാകും.

വൃക്കരോഗങ്ങൾ പ്രധാനമായും രണ്ടുതരത്തിലാണ് ഉള്ളത്

  1. താൽക്കാലിക വൃക്കസ്തംഭനം (അക്യൂട്ട്റീനൽ ഫെയിലിയർ)

ഇത് വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഒന്നാണ്. രക്തത്തിലെ അണുബാധ വിഷബാധ, എലിപ്പനി, അമിതരക്തസ്രാവം, സർപ്പദംശനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. മൂത്രം ശരിയായ രീതിയിൽ പോകാതെ വരുന്ന അവസ്ഥ അക്യൂട്ട്റീനൽ ഫെയിലിയറിന്റെ ലക്ഷണമാകും.

2 .സ്ഥായിയായ വൃക്കസ്തംഭനം (ക്രോണിക് റീനൽ ഫെയിലിയർ)

നീണ്ടകാലയളവിനുള്ളിൽ പതുക്കെ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ഥായിയായ വൃക്കസ്തംഭനം എന്നറിയപ്പെടുന്നത്. ഇതിൽ തന്നെ 50% പ്രമേഹം കൊണ്ടും 20% രക്താതിസമ്മർദ്ദം കൊണ്ടും ഉണ്ടാകുന്നതാണ്. വൃക്കവീക്കം, മൂത്രനാളിയിലുണ്ടാകുന്ന തടസ്സങ്ങൾ, പാരമ്പര്യ രോഗങ്ങൾ, വേദനസംഹാരികളുടെ തുടർച്ചയായ ഉപയോഗം എന്നിവയും സ്ഥായിയായ വൃക്കസ്തംഭനത്തിന്‍റെ കാരണങ്ങളാണ്. ഉറക്കത്തിന്റെ സമയം കൃത്യമല്ലാത്തതും ക്രോണിക് റീനൽ ഫെയിലിയറിന് കാരണമായേക്കാം.

വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങൾ

മുഖത്തും കാലുകളിലും കാണപ്പെടുന്ന നീർക്കെട്ടാണ് സാധാരണ ലക്ഷണം. മൂത്രമൊഴിക്കുമ്പോൾ പതയുക, രാത്രിയിൽ കൂടുതൽ മൂത്രമൊഴിക്കുക, മൂത്രത്തിന്‍റെ അളവ് കുറയുക, നിറത്തിൽ മാറ്റം വരുക, രക്തം കാണപ്പെടുക, ക്ഷീണം, വിശപ്പില്ലായ്മ, ഛർദ്ദി, ഓക്കാനം, ശ്വാസംമുട്ടൽ, ചൊറിച്ചിൽ ശരീരമാസകലം നീര് വെക്കുക തുടങ്ങിയവ പല അവസ്ഥകളിലായി കാണപ്പെടുന്ന ലക്ഷണങ്ങളാണ്.

രക്തത്തിലെ ക്രിയാറ്റിൻ, യൂറിയ എന്നിവയുടെ അളവ്, മൂത്രത്തിൽ പ്രോട്ടീൻ, ചുവന്ന രക്താണുക്കൾ എന്നിവയുടെ സാന്നിധ്യം, രക്തത്തിലെ ലവണങ്ങളുടെ അളവിലുണ്ടാകുന്ന വ്യത്യാസം എന്നിവ വൃക്കരോഗങ്ങൾ തിരിച്ചറിയാനുള്ള പ്രാഥമിക പരിശോധനകളാണ്.

രോഗത്തെ തടയാനുള്ള മാർഗങ്ങൾ

പാരമ്പര്യമായി വൃക്കരോഗം ഉള്ളവരാണെങ്കിൽ വരാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണം. പ്രമേഹമോ, രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ മരുന്നു കഴിച്ച് നിയന്ത്രണ വിധേയമാക്കണം. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഭക്ഷണത്തിൽ നാരുകളടങ്ങിയ പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ ഉൾപ്പെടുത്തുക. വ്യായാമം ചെയ്യുക.

ഒരു ദിവസം ഒന്നര – രണ്ട് ലിറ്റർ വരെ വെള്ളം കുടിക്കുക, വ്യായാമം ശീലമാക്കുക, ശരീരത്തിൽ കൊഴുപ്പിന്‍റെ അംശം നിയന്ത്രിക്കുക, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, ഉപ്പിന്‍റെയും പഞ്ചസാരയുടെയും ഉപയോഗം കുറക്കുക, വേദന സംഹാരികളുടെ അമിതോപയോഗം ഒഴിവാക്കുക, മൂത്രം ഒരിക്കലും പിടിച്ചു വെക്കാതെ ഇരിക്കുക എന്നിവയിലൂടെ വൃക്കരോഗങ്ങളെ തടയാൻ കഴിയും.

വൃക്കയുടെ ആരോഗ്യം എങ്ങനെ കണ്ടെത്താം

പ്രമേഹം മുതലായ രോഗികൾ കൃത്യമായി ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ചികിത്സ നടത്താൻ പാടുള്ളു. മൈക്രോ അൽബുമിൻ ക്രിയാറ്റിൻ ടെസ്റ്റ് വഴി വൃക്കകളുടെ ആരോഗ്യം കണ്ടെത്താൻ സാധിക്കും. വീടുകളിൽ തന്നെ വൃക്കകളുടെ ആരോഗ്യം പരിശോധിക്കുന്നതിനായി ചില വഴികളുണ്ട്. മൂത്രത്തിന്റെ നിറം ഇളം മഞ്ഞ നിറത്തിൽ ആണോ എന്ന് പരിശോധിക്കുക. കടും മഞ്ഞ ആണെങ്കിൽ വെള്ളം ധാരണമായി കുടിക്കുക. ഓറഞ്ചോ മറ്റു നിറങ്ങളോ ആണെങ്കിൽ അത് കരൾ രോഗങ്ങളുടെ ലക്ഷമായേക്കാം. മൂത്രത്തിന് പതയോ മറ്റോ കാണുകയാണെങ്കിൽ വൃക്ക രോഗങ്ങളുടെ തുടക്കമാണ്. കൃത്യമായി ചികിത്സ തേടണം.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ

സഞ്ജുവും സാലിയും ഒരുമിച്ച് പരിശീലന ക്യാമ്പിൽ കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം...

തൊഴിൽ തട്ടിപ്പ്: യുകെ മലയാളി അറസ്റ്റില്‍

തൊഴിൽ തട്ടിപ്പ്: യുകെയിൽ മലയാളി അറസ്റ്റില്‍ ജോലിതട്ടിപ്പ് നടത്തിയ മലയാളി യുവാവ് യുകെയിൽ...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച

വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ...

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ കോട്ടയം: തെങ്ങിന് മുകളിൽ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Related Articles

Popular Categories

spot_imgspot_img