സിഖുകാർ എയർ ഇന്ത്യ യാത്ര ഒഴിവാക്കുക, ജീവൻ അപകടത്തിലാകും; എയർ ഇന്ത്യയെ പ്രവർത്തിക്കാൻ അനുവദിക്കില്ല; ഭീഷണിയുമായി ഗുർപത്വന്ത്‌ സിങ് പന്നൂൻ

ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത്‌ സിങ് പന്നൂനാണ് ഭീഷണി പുറപ്പെടുവിച്ചത്.

സിഖ് വംശഹത്യയുടെ 40-ാം വാർഷിക സമയമായതിനാൽ നിശ്ചിത തീയതികളിൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഗുർപത്വന്ത്‌ സിങ് പന്നൂൻ പറഞ്ഞു. കാനഡ- യുഎസ് പൗരത്വമുള്ള പന്നൂൻ ഇതാദ്യമായല്ല ഭീഷണിയുമായി രം​ഗത്തെത്തുന്നത്.

‘സിഖ്സ് ഫോർ ജസ്റ്റിസ്’ എന്ന നിരോധിത സംഘടനയുടെ സ്ഥാപകനായ ഇയാൾ കഴിഞ്ഞവർഷവും സമാന ഭീഷണി സന്ദേശം ഇറക്കിയിരുന്നു. ഇന്ത്യയിലെ നിരവധി വിമാനക്കമ്പനികൾക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതിനിടയിലാണ് പന്നൂൻ്റെ പുതിയ ഭീഷണി.

മറ്റൊരു സിഖ് നേതാവായ ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകം ഉൾപ്പെടെ രാജ്യത്തെ ഖാലിസ്ഥാനി ഘടകങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന കാനഡയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കെയാണ് ഇത്തരമൊരു ഭീഷണിയെന്നതും ശ്രദ്ധേയമാണ് .

1984ലെ സിഖ് വിരുദ്ധ കലാപത്തിൻ്റെ 40-ാം വാർഷികത്തിന് മുന്നോടിയായിട്ടാണ് എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

“എയർ ഇന്ത്യ വഴി യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുകയാണ്. നവംബർ 19 മുതൽ ആഗോള ഉപരോധം ഉണ്ടാകും. എയർ ഇന്ത്യയെ പ്രവർത്തിക്കാൻ അനുവദിക്കില്ല. സിഖുകാരേ, നവംബർ 19ന് ശേഷം എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്. നിങ്ങളുടെ ജീവൻ അപകടത്തിലായേക്കാം” – എന്നാണ് പന്നൂനിൻ്റെ ഭീഷണി. കഴിഞ്ഞ വർഷവും ഇയാൾ സമാനമായ ഭീഷണി മുഴക്കിയിരുന്നു.

യുഎസിൻ്റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള പന്നൂനിനെ 2020 ജൂലൈ മുതൽ രാജ്യദ്രോഹവും വിഘടനവാദവും ആരോപിച്ച് ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്ന നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. ഇന്ത്യൻ പതാകയെ അപമാനിച്ചതിന് കുപ്രസിദ്ധി നേടിയ പന്നൂൻ നിരവധി തവണ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

1984 ന് ശേഷം ജനിച്ച പഞ്ചാബിലെ യുവാക്കളിൽ വിഘടനവാദം വളർത്തി ഇന്ത്യയ്‌ക്കെതിരെയും സിഖ് സമുദായത്തിന് നേരെയുള്ള അതിക്രമങ്ങൾക്കും പ്രേരിപ്പിക്കുക എന്നതാണ് പന്നൂനിൻ്റെയും സംഘടനയുടേയും ആശയം.

പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പന്നൂൻ എന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി പറയുന്നത്.

ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്നതിനായി ഐഎസ്ഐയിൽ നിന്നും പണവും ഇയാൾ കൈപ്പറ്റുന്നുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിരവധി ഗുരുദ്വാരകൾ സ്ഥാപിച്ച് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വളർത്തിയെടുക്കാൻ ഇയാൾക്കായി എന്നും ഇന്ത്യൻ ഏജൻസികൾ പറയുന്നു.

Khalistani terrorist Gurpatwant Singh Pannun warned of an attack on Air India between November 1 and 19, citing the 40th anniversary of the anti-Sikh riots.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

Related Articles

Popular Categories

spot_imgspot_img