web analytics

മാർക്കോസിനെ മറക്കാനും മറയ്ക്കാനുമാകുമോ? ഒതുക്കലുകൾക്കിടയിലും ഉദിച്ചുയർന്ന് വീണ്ടുമൊരു ഹിറ്റ്; ഭാവഗായകൻ സിനിമയിൽ നിന്നും ഔട്ടായത് എങ്ങനെ; മാർക്കോസിൻ്റെ വെളിപ്പെടുത്തലുകൾ വായിക്കാം

ഗാനമേളകളിലൂടെ സിനിമാരംഗത്തേക്ക് വരുകയും ശേഷം വെള്ളിത്തിരയിൽ 45 വർഷങ്ങൾ പിന്നിട്ട അനുഗ്രഹീത ഗായകനാണ് കെ ജി മാര്‍ക്കോസ്. വിവിധ ഭാഷകളിൽ വിവിധ ഭാവങ്ങളിൽ മാർക്കോസ് പാടിത്തന്ന പാട്ടുകൾ ഇപ്പോഴും ഇമ്പത്തോടെ ആസ്വദിക്കുന്ന മലയാളികളുണ്ട്. കഴിഞ്ഞ കുറേ കാലം മലയാള സിനിമാ പിന്നണി ഗാന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കെ ജി മാര്‍ക്കോസിന് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയത് ഗിരീഷ് എഡിയുടെ പ്രേമലുവിലൂടെയായിരുന്നു. പ്രേമലുവിലെ ‘തെലങ്കാന ബൊമ്മലു’ എന്ന പാട്ട് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കെജി മാര്‍കോസ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ആഭിമുഖ്യത്തിൽ താൻ നേരിട്ട അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നുണ്ട്.

തന്നെ മനഃപൂർവം ഒഴിവാക്കിയ സ്റ്റേജുകളും ചാനലുകളും ഉണ്ടെന്നും അതുകൊണ്ടാണ് റി​യാ​ലി​റ്റി ഷോ​ക​ളി​ല്‍ ജ​ഡ്ജാ​യി​പോ​ലും തന്നെ കാ​ണാ​ത്തതെന്നുമാണ് കെ ജി മാര്‍ക്കോസ് പറയുന്നത്. ഇപ്പോഴത്തെ ഗാന ആസ്വാദന രീതിയെയും അദ്ദേഹം രൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. ന​ല്ല​രീ​തി​യി​ലു​ള്ള ഒ​രു മെ​ല​ഡി കേ​ള്‍ക്കു​ന്ന​തി​നെ​ക്കാ​ളു​പ​രി അ​തി​ന്‍റെ ഏ​റ്റ​വും മോ​ശ​മാ​യ രീ​തി​യി​ല്‍ പാ​ട്ടു​കേ​ള്‍ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ​ട്രെ​ന്‍ഡ് എന്നാണ് അദ്ദേഹം പറയുന്നത്. പ​ഴ​യ കാ​ലം മെ​ല​ഡി​യു​ടെ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ദേ​വ​രാ​ജ​ന്‍ മാ​ഷ്, അ​ര്‍ജു​ന​ന്‍ മാ​ഷ്, ദ​ക്ഷി​ണാ​മൂ​ര്‍ത്തി സ്വാ​മി, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ മ​ഹാ​ന്മാ​രു​ടെ കാ​ല​ത്തു​ണ്ടാ​യ പാ​ട്ടു​ക​ൾ. ഇ​പ്പോ​ള്‍ പാ​ട്ടു പാ​ടു​ക​യ​ല്ല… ക​ടി​ച്ചു പ​റി​ച്ചു പ​റ​യു​യാണ്. ന​ല്ല പാ​ട്ട് പാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യാ​ല​ല്ലേ പാ​ടാ​ന്‍ സാധിക്കൂ. ന​ല്ല പാ​ട്ടു​ക​ളാ​രും ന​ൽ​കു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. അ​ന്യ​ഭാ​ഷ​ക​ളി​ല്‍ ഇ​ങ്ങ​നെ​യ​ല്ലെന്നും മ​ല​യാ​ള​സിനിമയിൽ പാ​ട്ട് കു​റ​ച്ചു​പേ​രി​ലേ​ക്ക് മാ​ത്ര​മാ​യി ഒ​തു​ക്കി നി​ര്‍ത്തു​ക​യാ​ണെന്നും അദ്ദേഹം പറയുന്നു. മ​റ്റു​ള്ള​വ​രെ വ​ള​രാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെന്ന് പറഞ്ഞ കെജി മാർക്കോസ് സീ​നി​യ​റാ​യാ​ലും പു​തു​ത​ല​മു​റ ഗാ​യ​ക​രാ​യാ​ലും ക​യ​റി​വ​രാ​ന്‍ ബു​ദ്ധി​മു​ട്ടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

“45 വ​ര്‍ഷ​മാ​യി ഞാ​നീ രം​ഗ​ത്തു​ണ്ട്. ശ​ബ്ദം​കൊ​ണ്ടും ആ​ലാ​പ​ന​ ശൈ​ലി​കൊ​ണ്ടും അ​ത്യാ​വ​ശ്യം കാ​ലി​ബ​ര്‍ കാ​ണി​ച്ചി​ട്ടു​ണ്ട്. പ​​ക്ഷേ, തു​ട​ക്കം മു​ത​ലേ എ​ന്നെ ഒ​തു​ക്കാ​നു​ള്ള ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഒ​രു ആ​രോ​പ​ണ​മാ​യി​ട്ട് പ​റ​യു​ന്ന​ത​ല്ല, എ​ന്‍റെ അ​നു​ഭ​വ​മാ​ണ​ത്. കാ​ര​ണം, ഒ​രു മ​ത്സ​ര​ത്തി​ന് ഞാ​നു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ, എ​ന്തോ മു​ന്നോ​ട്ട് വ​ര​രു​തെ​ന്ന മ​നോ​ഭാ​വ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ ഇ​ന്നു​മു​ണ്ട്. ഇ​പ്പോ​ള്‍ ത​ന്നെ ‘പ്രേ​മ​ലു’ എ​ന്ന ചി​ത്രം ക​ല​ക്ഷ​ന്‍ റെ​ക്കോ​ഡു​ക​ള്‍ ഭേ​ദി​ച്ചു​കൊ​ണ്ട് മു​ന്നേ​റു​ക​യാ​ണ്. പ​ക്ഷേ, അ​തി​ന്‍റെ ഒ​രു പ്ര​തി​ക​ര​ണ​വും എ​നി​ക്ക് ല​ഭി​ക്കു​ന്നി​ല്ല. അ​ത് ക​ണ്ടി​ട്ടും മി​ണ്ടാ​തി​രി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം പേ​രും. അ​ത് സം​ഗീ​ത സം​വി​ധാ​യ​ക​രാ​യാ​ലും എ​ന്‍റെ സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​യാ​ലും. അ​തേ​സ​മ​യം, വേ​റെ ചി​ല പാ​ട്ടു​ക​ള്‍ വ​ന്ന​പ്പോ​ള്‍ ആ​ഘോ​ഷി​ച്ച​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്,” – കെ ജി മാര്‍ക്കോസ് വ്യക്തമാക്കി.

 

Read Also: ഇനി സുഖ ദർശനം; ഗുരുവായൂരിൽ പഴനി മാതൃകയിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img