web analytics

കെഫോണിന്റെ ഭാഗ്യചിഹ്നമായി ഫിബോ

കെഫോണിന്റെ ഭാഗ്യചിഹ്നമായി ഫിബോ

തിരുവനന്തപുരം5: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെഫോണിന്റെ ഭാഗ്യചിഹ്നം അവതരിപ്പിച്ചു. ദേശീയ മൃഗമായ കടുവയുടെ രൂപത്തിലുള്ള ചിഹ്നം കെഫോൺ ടീഷർട്ടണിഞ്ഞ രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫിബോ എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നം ഇനി കെഫോണിനെ പ്രതിനിധീകരിക്കും.

കുട്ടിത്തം തുളുമ്പുന്ന രീതിയിലുള്ള ഫിബോയെ കെഫോണിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് അവതരിപ്പിച്ചത്. കെഫോൺ ജീവനക്കാരുടെ ഇടയിൽ നടത്തിയ മത്സരത്തിൽ നിന്നാണ് ‘ഫിബോ’ എന്ന പേര് തിരഞ്ഞെടുത്തത്. കെഫോൺ സേവനങ്ങളെ സംബന്ധിച്ചുള്ള യൂസർ ട്യൂട്ടോറിയൽ വീഡിയോകളിലും കെഫോണിന്റെ പരസ്യങ്ങളിലും ‘ഫിബോ’ കെഫോണിനെ പ്രതിനിധീകരിച്ച് പ്രത്യക്ഷപ്പെടും.

കെഫോണിനെ കൂടുതൽ ജനകീയമാക്കാനും ഉപഭോക്താക്കൾക്ക് സേവനങ്ങളെ സംബന്ധിച്ച് എളുപ്പത്തിൽ അവബോധം നൽകാനും ലക്ഷ്യമിട്ടാണ് കെഫോണിന്റെ ഒരു ഐക്കൺ എന്ന രീതിയിൽ ‘ഫിബോ’യെ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ എം.ഡിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) പറഞ്ഞു.

കൂടുതൽ സേവനങ്ങളും ഓഫറുകളും നൽകി കെഫോൺ പദ്ധതി വിപുലീകരണത്തിലേക്ക് കടക്കുന്ന ഈ വേളയിൽ കെഫോണിനെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികൾ ‘ഫിബോ’യെയും നെഞ്ചേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ ഫോൺ: ചെലവ് മൂന്നിരട്ടി; എങ്കിലും എടുത്തേ തീരൂ

തിരുവനന്തപുരം ∙ കെ ഫോണിലേക്കു മാറാൻ നിർബന്ധിതരാകുന്ന വിവിധ സർക്കാർ ഓഫിസുകൾ ഇനി ഇന്റർനെറ്റിനായി ചെലവിടേണ്ടി വരുന്നതു മൂന്നിരട്ടിയിലേറെ തുക.കൂടുതൽ തുക ചെലവാകുന്നതിനെ തുടർന്ന്, പല ഓഫിസുകളിലെ ഉദ്യോഗസ്ഥർ നിലവിലുള്ള ബിഎസ്എൻഎൽ അല്ലെങ്കിൽ സ്വകാര്യ കണക്ഷനുകൾ തുടർന്നു ഉപയോഗിക്കാൻ അനുമതി തേടുന്നുവെങ്കിലും, വകുപ്പ് മേധാവികൾ അപേക്ഷകൾ തള്ളുകയാണ്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഐടി വകുപ്പിന്റെ കർശന നിർദ്ദേശമാണ് ഓഫീസുകൾക്ക് അധികച്ചെലവു സഹിച്ചും കെ ഫോണിന്റെ ഇന്റർനെറ്റിലേക്കു തന്നെ മാറേണ്ട സാഹചര്യം സൃഷ്ടിച്ചത്.

കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയുടെ കണക്കുപ്രകാരം, ഇപ്പോൾ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ കണക്ഷനിന് വർഷം 2 ലക്ഷം രൂപ ചെലവാകുമ്പോൾ, കെ ഫോൺ 6.95 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ചെലവിൽ വലിയ വ്യത്യാസമുണ്ടെങ്കിലും, ആഭ്യന്തര വകുപ്പ് കഴിഞ്ഞയാഴ്ച ഉത്തരവിറക്കി — കെ ഫോണിലേക്കു തന്നെ മാറണമെന്ന്. സമാനമായ സാഹചര്യം മറ്റ് ഓഫിസുകൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

ആദ്യ പിണറായി സർക്കാരിന്റെ ലക്ഷ്യം കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് നൽകുക എന്നതായിരുന്നു, എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കെ ഫോൺ സംസ്ഥാനത്തിലെ ഏറ്റവും ചെലവേറിയ ഇന്റർനെറ്റ് സേവനമായി മാറുകയാണ്. ഉദാഹരണത്തിന്, കൊച്ചിൻ കാൻസർ സെന്ററിന് ബിഎസ്എൻഎൽ ഒരു വർഷത്തേക്ക് 3.25 ലക്ഷം രൂപ നിരക്ക് പറഞ്ഞപ്പോൾ, കെ ഫോൺ 7.5 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

കെ ഫോൺ വൻ വിജയമെന്ന് അധികൃതർ; ആവശ്യക്കാർ ഇടിച്ചുകയറുകയാണ്; 150 കോടി രൂപ ലാഭത്തിലെന്നും റിപ്പോർട്ട്

കെ ഫോൺ ലക്ഷ്യത്തിലെത്തിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതർ. നിശ്ചിത ബാൻഡ് വിഡ്ത്തിൽ സേവനദാതാവിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് ഒട്ടേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ 34 കണക്ഷനുകളും നൽകിക്കഴിഞ്ഞു. കെഫോൺ വഴിയുള്ള ഇന്റർനെറ്റിനു താരതമ്യേന പണം കുറവായതിനാൽ ആവശ്യക്കാർ ഒരുപാടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഫൈബർ ശൃംഖലയിൽ സ്വന്തം ആവശ്യം കഴിഞ്ഞ് 4300 കിലോമീറ്റർ കേബിൾ പാട്ടത്തിന് നൽകിയതിലൂടെ നിലവിൽ അഞ്ചു കോടിയുടെ വരുമാനമുണ്ട്. ഇത് 10000 കിലോമീറ്ററിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. അപ്പോൾ ഇനിയും വരുമാനം കൂടും.

സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകളിലേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകാൻ കെ ഫോൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിൽ 28,634 ഓഫീസുകളുമായി ബന്ധിപ്പിക്കുകയും 21,214 ഓഫീസുകളിൽ പ്രവർത്തനക്ഷമമാവുകയും ചെയ്തു. കമ്പനി പ്രതിവർഷം 150 കോടി ലാഭം നേടാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ പറയുന്നു.

സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻ സർക്യൂട്ടുകൾവഴി 100 കോടി രൂപയുടെ വാർഷിക വരുമാനം ലഭിക്കും.
6000 വാണിജ്യ കണക്ഷനുകൾ നൽകിയിട്ടുണ്ട്. 5000 കണക്ഷനുകൾകൂടി നൽകുന്ന നടപടികൾ പുരോഗമിക്കുകയാണെന്നുംഅധികൃതർ പറയുന്നു.

English Summary:

Kerala’s own internet service, K-FON, has introduced its new mascot ‘Fibo’ – a tiger wearing a K-FON T-shirt. The tiger mascot will now officially represent the Kerala Fiber Optic Network brand.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img