web analytics

അയ്യോ എൻ്റെ നിഴലെന്ത്യേ… കേരളത്തിൽ നാളെ മുതൽ നിഴലില്ല ദിനങ്ങൾ; മിസാക്കരുത് ഈ അത്ഭുതപ്രതിഭാസം

കൽപ്പറ്റ : സൂര്യൻ നിഴലില്ലാത്ത ദിവസങ്ങൾ സമ്മാനിക്കുന്ന അത്ഭുതപ്രതിഭാസത്തിന്‌ 11 മുതൽ 23 വരെ സംസ്ഥാനം സാക്ഷിയാകും. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത്‌ ദൃശ്യമാകുന്ന പ്രതിഭാസം 23ന്‌ കാസർകോട്‌ അവസാനിക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ 15ന്‌ പകൽ 12.25നായിരിക്കും ഈ പ്രതിഭാസം.

സൂര്യൻ കൃത്യമായി തലയ്‌ക്കുമുകളിൽ വരുന്നതിനാലാണ്‌ നിഴൽ മാഞ്ഞു പോകുന്നത്. വർഷത്തിൽ രണ്ടുദിവസം മാത്രമാണിത്‌ സംഭവിക്കുന്നത്‌. 

ഇതിനെ നിഴലില്ലാ ദിവസങ്ങൾ (സീറോ ഷാഡോ ഡേ) എന്നാണ്‌ വിളിക്കുന്നത്. ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിന്റെ ചരിവും സൂര്യനുചുറ്റുമുള്ള ഭ്രമണവും ചേർന്നാണ് ഈ പ്രതിഭാസം ഒരുക്കുന്നത്. ഇന്ത്യയിലിത്‌ ഏപ്രിലിലും ആഗസ്‌തിലുമാണ്.

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, പരിഷത്ത്‌ യുവസമിതി എന്നിവയുടെയും സ്‌കൂളുകളിൽ ശാസ്‌ത്രക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവ്‌ കൃത്യമായി അളക്കാറുണ്ട്‌. 

നിഴലുള്ള സ്ഥലങ്ങളിലെ നിഴലിന്റെ നീളവും അവിടെ നിന്ന് നിഴലില്ലാ സ്ഥലങ്ങളിലേക്കുള്ള ദൂരവും ഉപയോഗിച്ചാണ് ചുറ്റളവ് എടുക്കുന്നത്. 

പരിഷത്തിന്റെ ഓൺലൈൻ ചാനലായ ലൂക്കയുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ലൂക്ക സന്ദർശിക്കാൻ: https://luca.co.in/

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img