web analytics

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

തിരുവനന്തപുരം: സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (SIR) ഭാഗമായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ (eci.gov.in) വെബ്സൈറ്റ്, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ (ceo.kerala.gov.in) സൈറ്റ്, അല്ലെങ്കിൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) മുഖേന നേരിട്ടും അപേക്ഷ നൽകാം.

സാധാരണ വോട്ടർമാർക്ക് ഫോം–6യും പ്രവാസി വോട്ടർമാർക്ക് ഫോം–A6യുമാണ് ഉപയോഗിക്കേണ്ടത്. ഇന്ന് അപേക്ഷിക്കുന്നവർക്ക് ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന എസ്‌ഐആർ അന്തിമ പട്ടികയിൽ ഉൾപ്പെടാൻ അവസരമുണ്ട്.

 ഇതിന് ശേഷം പേരു ചേർക്കുന്നവർ സപ്ലിമെന്ററി പട്ടികയിലാകും.

ഇതുവരെ 11 ലക്ഷത്തിലധികം പേർ പേരു ചേർക്കാൻ അപേക്ഷിച്ചിട്ടുണ്ട്. പരിശോധനയും ഹിയറിംഗും ഫെബ്രുവരി 14 വരെ തുടരും. 

2002ലെ വോട്ടർപട്ടികയിൽ പേര് ഇല്ലാത്ത 37 ലക്ഷത്തോളം പേർ രേഖകൾ ഹാജരാക്കണം. കരട് പട്ടികയിൽ ഉൾപ്പെട്ടിരുന്ന വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9,868 പേരെ അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

English Summary

The deadline for adding or deleting names in Kerala’s electoral roll revision (SIR) ends today. Applications can be submitted online or through BLOs. Over 11 lakh applications have been received so far. Verification continues till February 14, and the final list will be published on February 21.

kerala-voter-list-revision-deadline-today

Kerala, voter list, electoral roll revision, Election Commission, SIR, voter registration, Kerala elections

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img