web analytics

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി അടുത്ത ദിവസങ്ങളിൽ വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുതൽ മഴ സജീവമാകുകയും ബുധനാഴ്ചയോടെ ശക്തിപ്രാപിക്കാനുമാണ് സാധ്യത.

പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ബുധനാഴ്ചയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാഴാഴ്ചയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ വിവിധ ജില്ലകളിൽ ഇന്നലെയും കടുത്ത ചൂട് അനുഭവപ്പെട്ടു. പാലക്കാട് 40.1 ഡിഗ്രിയും പുനലൂരിൽ 39.5 ഡിഗ്രിയും രേഖപ്പെടുത്തി. ഇന്ന് പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് തുടരും.

English Summary
Kerala is expected to get relief from intense heat as summer rains are likely to strengthen in the coming days. Rainfall will become active from today and intensify by Wednesday. Yellow alerts have been issued for several districts. Meanwhile, high temperatures continue across the state, with Palakkad recording over 40°C.

Kerala Weather, Summer Rain, Yellow Alert, Heatwave Kerala, Temperature Kerala, IMD Alert

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img