web analytics

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനിടയുള്ളതിനെയാണ് അതിതീവ്ര മഴ (Extremely Heavy Rainfall) എന്ന് പറയുന്നത്.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് പ്രവചനം.

മഞ്ഞ അലർട്ട് ജില്ലകൾ:

06/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

07/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

08/08/2025: കണ്ണൂർ, കാസർകോട്

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (Heavy Rainfall) എന്നു കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.

അതിതീവ്രമായ മഴ മൂലം മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, നഗരങ്ങളിൽ വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും പരമാവധി ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ കനത്ത സാഹചര്യത്തിൽ ചില ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, തൃശൂർ, കണ്ണൂർ ജില്ലകളിലെ സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ജനസുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന സർവകലാശാല, പ്രൊഫഷണൽ, മറ്റു വകുപ്പ് പരീക്ഷകൾ മാറ്റമില്ലാതെ നേരത്തെ നിശ്ചയിച്ച സമയക്രമപ്രകാരം തന്നെ നടക്കും.

English Summary :

Thiruvananthapuram: The India Meteorological Department (IMD) has forecast extremely heavy rainfall across Kerala today. Red alert has been issued for Kannur and Kasaragod districts, where more than 204.4 mm of rainfall in 24 hours is expected, classified as Extremely Heavy Rainfall.

kerala-red-alert-heavy-rainfall-august-6-2025

Kerala Rain, IMD Alert, Red Alert Kerala, Heavy Rainfall, Weather Update, Kasaragod, Kannur, Kerala Schools Holiday

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

Related Articles

Popular Categories

spot_imgspot_img