web analytics

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

തൃശ്ശൂർ: കനത്ത സുരക്ഷയുള്ള കേരള പൊലീസ് അക്കാദമിയിൽ നിന്ന് ചന്ദനമരം മോഷ്ടിച്ച സംഭവം പുറത്തുവന്നു. രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമി ക്യാമ്പസിനുള്ളിൽ നിന്നുള്ള രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള മധ്യഭാഗങ്ങൾ മുറിച്ചാണ് പ്രതികൾ കടത്തിയത്.

ഡിസംബർ 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് അക്കാദമി എസ്റ്റേറ്റ് ഓഫീസർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

അക്കാദമി വളപ്പിൽ നിന്നിരുന്ന ചന്ദനമരത്തിന്റെ മധ്യഭാഗം മുറിച്ച് മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാജവൃക്ഷങ്ങൾ ഏറെയുള്ള അക്കാദമി ക്യാമ്പസിൽ ഇത്രയും വലിയ മോഷണം നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ അക്കാദമിയിൽ കർശന ജാഗ്രത വേണമെന്ന നിർദേശത്തോടെ പ്രത്യേക സർക്കുലർ പുറത്തിറക്കി. രാത്രികാലങ്ങളിൽ കൂടുതൽ പെട്രോളിങ് ഏർപ്പെടുത്താനും സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്.

English Summary

A major theft has been reported at the Kerala Police Academy in Ramavarmapuram, Thrissur, where two sandalwood trees over 30 years old were stolen from within the campus. The heartwood portions were cut and taken away between December 27 and January 2. Viyyur police have registered a case based on a complaint from the academy authorities. Following the incident, a circular has been issued directing heightened security and increased night patrols at the academy.

A major theft has been reported at the Kerala Police Academy in Ramavarmapuram, Thrissur, where two sandalwood trees over 30 years old were stolen from within the campus. The heartwood portions were cut and taken away between December 27 and January 2. Viyyur police have registered a case based on a complaint from the academy authorities. Following the incident, a circular has been issued directing heightened security and increased night patrols at the academy.

kerala-police-academy-sandalwood-theft-thrissur

Thrissur, Kerala Police Academy, sandalwood theft, police investigation, security lapse, Kerala news

spot_imgspot_img
spot_imgspot_img

Latest news

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

തുടർഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, ആദ്യ വിജയം നേടാൻ എൻ.ഡി.എയും;  കൊല്ലത്ത് തീപാറും

കൊല്ലം: തുടർഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും, ആദ്യ വിജയം...

Other news

കുട്ടി കട്ടിലിൽ കിടക്കുന്ന നിലയിലും യുവതി തൂങ്ങിയ നിലയിലും; തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ...

പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിളിച്ചു വരുത്തി; പൊലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിച്ചു; സംഭവം കൊച്ചിയിൽ

പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വിളിച്ചു വരുത്തി; പൊലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിച്ചു; സംഭവം...

ആറ് മിനിറ്റ്, ആറ് കോടി; ഡാൻസ് പ്രതിഫലത്തിൽ റെക്കോർഡ് തീർത്ത് തമന്ന

ആറ് മിനിറ്റ്, ആറ് കോടി; ഡാൻസ് പ്രതിഫലത്തിൽ റെക്കോർഡ് തീർത്ത് തമന്ന ഹിന്ദി...

നിവിൻ പോളിയുടെ കുതിപ്പ്, മമ്മൂട്ടിക്ക് എട്ടാം സ്ഥാനം; ബുക്ക് മൈ ഷോ ടോപ്പ് ലിസ്റ്റ്

നിവിൻ പോളിയുടെ കുതിപ്പ്, മമ്മൂട്ടിക്ക് എട്ടാം സ്ഥാനം; ബുക്ക് മൈ ഷോ...

താമരശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: താമരശേരിയിൽ അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി...

Related Articles

Popular Categories

spot_imgspot_img