web analytics

കേരളത്തിലും ഓൺലൈൻ വഴി മദ്യ ഡെലിവറി; മാറ്റത്തിന് ഒരുങ്ങി സ്വിഗ്ഗിയും സൊമാറ്റോയും

ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഡെലിവറിയിൽ മദ്യം ഉൾപ്പെടുത്താൻ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. മദ്യവിൽപ്പന ശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്.

കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ നടത്തുന്നുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുടെ ഗുണദോഷങ്ങൾ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുകയാണെന്ന് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കി. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാൻ അനുമതിയുണ്ട്.

‘വലിയ നഗരങ്ങളിൽ താമസമാക്കിയവർ, ഭക്ഷണത്തോടൊപ്പം മിതമായ രീതിയിൽ മദ്യം കഴിക്കുന്ന ആളുകൾ, പരമ്പരാഗത മദ്യവിൽപ്പന ശാലകളിൽ നിന്നും കടകളിൽ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവം ആയി കരുതുന്ന സ്ത്രീകളും മുതിർന്ന പൗരന്മാരും തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്’- എക്കണോമിക് ടൈംസ് റിപ്പോർട്ടിൽ ഒരു എക്സിക്യുട്ടീവ് വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി തിരുവനന്തപുരം: എസ്.എൻ.ഡി.പി...

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം: താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; ക്രീക്ക് ഹാർബറിൽ സുരക്ഷാ മുൻകരുതൽ

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് യുണൈറ്റഡ്...

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം: ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ വിറകടുപ്പുകൾ

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം: കേരളത്തിൽ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ...

Related Articles

Popular Categories

spot_imgspot_img