web analytics

കേരള മെട്രോ റെയിൽ ഡേ; കൊച്ചി മെട്രോ ഏഴാം വയസിലേക്ക്; പിറന്നാൾ ആഘോഷമാക്കാൻ കെ.എം ആർ എൽ; നിരവധി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും, മെഗാ ഫെസ്റ്റിന് തുടക്കം

കൊച്ചി: മെട്രോ പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് ജൂൺ പതിനേഴിന് ഏഴ് വർഷം തികയുന്നു. ഈ ദിവസം കേരള മെട്രോ റെയിൽ ഡേ ആയി ആചരിച്ച് വരികയാണ്. 2024 ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടർ മെട്രോയുടെ ഒന്നാം വാർഷികാഘോഷവും കേരള വാട്ടർ മെട്രോ ദിനവും ജൂൺ പതിനേഴിന് ആചരിക്കുകയാണ്.

ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഒരുക്കുകയാണ് കെഎംആർഎൽ. കൊച്ചി മെട്രോ മെഗാ ഫെസ്റ്റ് 2024 എന്ന പേരിൽ ഇന്ന് മുതൽ ജൂൺ 29 വരെ മെട്രോ സ്റ്റേഷനുകളിൽ വിവിധ പരിപാടികളും മത്സരങ്ങളും ഉണ്ടാകും.

കൊച്ചി മെട്രോ മെഗാ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഇന്ന് കെഎംആർഎൽ കോർപ്പറേറ്റ് ഓഫീസിൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ നിർവ്വഹിച്ചു. ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. എറണാകുളം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈക്കോർട്ട് ജംഗ്ഷൻ വാട്ടർ മെട്രോ ടെർമിനലിൽ ബാലവേല വിരുദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളും നടന്നു.

ആഘോഷങ്ങളുടെ ഭാഗമായി റോബോട്ടിക് എക്സ്പോ, ഭക്ഷണമേള, ഗസൽ സംഗീത വിരുന്ന്, ഫാഷൻ ഷോ, ക്വിസ് മത്സരം, ചെസ് മത്സരം, ചിത്രരചനാ മത്സരം, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ ജൂൺ 29 വരെയുള്ള തീയതികളിൽ വിവിധ മെട്രോ സ്റ്റേഷനുകളിലും വാട്ടർ മെട്രോ ടെർമിനലുകളിലും നടക്കുമെന്നും കെഎംആർഎൽ വാർത്താ കുറിപ്പിൽ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img