web analytics

തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം

തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ കേന്ദ്രസർക്കാർ ഓഫീസുകളിലെ വോട്ടർമാരായ ജീവനക്കാർക്കും വോട്ട് ചെയ്യാൻ സൗകര്യം നൽകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി പേഴ്‌സണൽ & ട്രെയിനിങ് വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

ജീവനക്കാർക്ക് ഓഫീസിൽ വൈകി വരാനും നേരത്തെ പോകാനും അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിക്കാനുമാണ് അനുമതി.

ഈ വിഷയത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് കത്ത് അയച്ചിരുന്നു.

വീട്ടുമുറ്റത്ത് നിർത്തിയ കാറിൽ പെട്രോളൊഴിച്ച് തീ വച്ച സംഭവം: നിലമ്പൂരിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പോസ്റ്റ് ഓഫീസുകൾ വൈകുന്നേരം ആറുവരെ തുറക്കും:

രണ്ടാംഘട്ട വോട്ടെടുപ്പ് ജില്ലകളിൽ, ഡിസംബർ 8-ന് പോസ്റ്റ് ഓഫീസുകൾ വൈകിട്ട് 6 വരെ തുറന്നിരിക്കും.

ആദ്യഘട്ട വോട്ടെടുപ്പ് ജില്ലകളിൽ, ഡിസംബർ 6-ന് വൈകിട്ട് 6 വരെ പ്രവർത്തിക്കണം, വോട്ടെടുപ്പിനു സഹായകരമാക്കാൻ പോസ്റ്റ് മാസ്റ്റർ ജനറൽ നിർദ്ദേശിച്ചു

ഇത് പ്രധാനമായും പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ, പോസ്റ്റൽ ബാലറ്റ് അയയ്ക്കൽ/സ്വീകരിക്കൽ എന്നിവ സൗകര്യകരമാക്കുന്നതിനാണ്.

പോളിംഗ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ഡ്യൂട്ടി ലീവ്

പോളിംഗ് നടക്കുന്ന ദിനത്തിന്‍റെ പിറ്റേന്നാൾ പ്രവൃത്തി ദിനമാണെങ്കിൽ, ആ ദിവസം പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി.

ഡ്യൂട്ടി സാധാരണ വിതരണദിവസം രാവിലെ മുതൽ പോളിംഗ് സാധനങ്ങൾ മടക്കി ഏൽപിക്കുന്നതു വരെ എന്ന രീതിയിൽ ദീർഘിപ്പിക്കപ്പെടാറുണ്ട്.

അതിനാൽ ജീവനക്കാർക്ക് വിശ്രമസൗകര്യം നൽകാനാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കി.

English Summary:

The central government has allowed flexible timing for its employees in Kerala to vote in the local body elections, permitting late arrival, early departure, or special time off on polling day. Post offices in districts going to polls will remain open until 6 PM to facilitate postal ballots. The State Election Commission also directed departments to grant the next day as duty leave for polling officials, as their work often extends late into the night.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്,...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടറുകൾ തിരികെ നൽകണം; സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരും ഗ്യാസ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണിത്. നിങ്ങളുടെ...

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വേനൽ ചൂടിന് ഒടുവിൽ ബ്രേക്ക്! കേരളത്തിലേക്ക് ഉടൻ മഴ എത്തും; മുന്നറിയിപ്പുമായി...

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

Related Articles

Popular Categories

spot_imgspot_img