web analytics

വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശ കുടിയേറ്റം; വായ്പയുടെ കാര്യത്തിലും തിരിച്ചടക്കാത്ത കാര്യത്തിലും കേരളം മുമ്പിൽ

കോട്ടയം: രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ വായ്പ അനുവദിച്ചത് കേരളത്തിലെന്ന് റിപ്പോർട്ട്.

2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ 31 വരെ 7,619.64 കോടി രൂപയാണ്‌ കേരളത്തിൽ വിതരണംചെയ്ത വിദേശപഠനവായ്പ.

66,159 അക്കൗണ്ടുകളിലായാണ് ഇത്രയേറെ തുക വായ്പയായി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രധനസഹമന്ത്രി പങ്കജ്‌ ചൗധരി രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യൻ ബാങ്ക്‌ അസോസിയേഷൻ നൽകിയ കണക്കാണ് മന്ത്രി രാജ്യസഭയിൽ അവതരിപ്പിച്ചത്.

വിദ്യാഭ്യാസവായ്പാ തിരിച്ചടവ് കുടിശ്ശികയിലും കേരളം തന്നെയാണ് ഒന്നാമത്‌. 2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളിലായി 16,293 കോടിയാണ്‌ വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിനായി വിതരണംചെയ്ത വിദ്യാഭ്യാസവായ്പ.

ഇതിൽ 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയുടെ കണക്കുകൾ പറയുന്നു.

വിദേശത്ത് പ്രതീക്ഷിച്ച തൊഴിൽകിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രധാനകാരണമെന്നും റിപ്പോർട്ടിലുണ്ട്. നല്ലതൊഴിൽ കിട്ടാതെ, രണ്ടുവർഷത്തെ പോസ്റ്റ്-സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. പലകുടുംബങ്ങളും കടക്കെണിയിലായി.

വായ്പ നൽകിയത് ഇങ്ങനെ:

സംസ്ഥാനം, തുക(കോടിയിൽ)

കേരളം: 7619.64
മഹാരാഷ്ട്ര: 6158.22
ആന്ധ്രപ്രദേശ്: 5168.34
തെലങ്കാന: 5103.77
കർണാടക: 4027.82
തമിഴ്നാട്: 3530.41

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img