web analytics

തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തല്‍ വലിയ വെല്ലുവിളിയെന്ന് കേരളം സുപ്രിം കോടതിയിൽ

തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തല്‍ വലിയ വെല്ലുവിളിയെന്ന് കേരളം സുപ്രിം കോടതിയിൽ

ന്യൂഡൽഹി: തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടറുകൾ ആരംഭിക്കുന്നതിൽ നേരിടുന്ന ഗുരുതര വെല്ലുവിളികൾ സുപ്രീം കോടതിയെ അറിയിച്ച് കേരള സർക്കാർ.

ഷെൽട്ടർ സ്ഥാപിക്കുന്നതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ജനകീയ പ്രതിഷേധം വ്യാപകമാണെന്നും, അതിന്റെ പശ്ചാത്തലത്തിൽ എബിസി (ആനിമൽ ബർത്ത് കൺട്രോൾ)

കേന്ദ്രങ്ങൾ പോലും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കേരള സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു.

തലശ്ശേരിയിൽ ആരംഭിച്ച ഒരു ഡോഗ് ഷെൽട്ടർ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടി വന്ന സംഭവവും സംസ്ഥാനം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കേരളത്തിൽ ജനസാന്ദ്രത വളരെ കൂടുതലായതിനാൽ ഉപയോഗശൂന്യമായ ഭൂമി കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശി മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇതേ അവസ്ഥ തന്നെയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.

നിലവിൽ സംസ്ഥാനത്ത് തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിനായി രണ്ട് ഡോഗ് പൗണ്ടുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

കൂടാതെ, തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായി 22 ഫീഡിങ് കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും, ഇവയുടെ എണ്ണം വർധിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

English Summary

The Kerala government has informed the Supreme Court about the challenges in setting up shelters for stray dogs, citing difficulty in finding suitable land and widespread public protests. The Chief Secretary stated that even Animal Birth Control (ABC) centres are struggling to function, and a dog shelter opened in Thalassery had to be shut down due to public opposition. High population density across both urban and rural areas has made land identification difficult. The state currently operates two dog pounds and 22 feeding centres for stray dogs, with efforts underway to increase their number.

kerala-informs-supreme-court-stray-dog-shelter-challenges

Kerala stray dogs, Supreme Court, dog shelters, animal birth control, ABC centres, public protest, dog pound Kerala, feeding centres

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

“യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം!

"യുദ്ധം നിൽക്കുമോ അതോ നീളുമോ? ഇറാന് ട്രംപിന്റെ അന്ത്യശാസനം! ഇറാനിൽ നിന്നുള്ള ഏകീകൃത...

Related Articles

Popular Categories

spot_imgspot_img