web analytics

ഓരോ ജില്ലയിലും പ്രത്യേക ജുവനൈൽ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി

ഓരോ ജില്ലയിലും പ്രത്യേക ജുവനൈൽ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ബാലനീതി നിയമം കർശനമായി നടപ്പാക്കുന്നതിനായി ഓരോ ജില്ലയിലും പ്രത്യേക ജുവനൈൽ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

ഡിവൈ.എസ്.പി റാങ്കിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥൻ ഈ യൂണിറ്റിന്റെ നേതൃത്വം വഹിക്കണം.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും എ.എസ്.ഐ റാങ്കിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥനെ ചൈൽഡ് വെൽഫെയർ ഓഫീസറായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ അടങ്ങിയ ബെഞ്ച്, കൈലാഷ് സത്യാർത്ഥിയുടെ നേതൃത്വത്തിലുള്ള ബച്ച്പൻ ബച്ചാവോ ആന്ദോളൻ സമർപ്പിച്ച ഹർജിയിൽ വിധി പ്രസ്താവിക്കുകയായിരുന്നു.

ബാലനീതി നിയമത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും വാർഷിക സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കണമെന്നും, മൂന്ന് മാസത്തിനുള്ളിൽ ബാലനീതി മാതൃകാ ചട്ടങ്ങൾ അന്തിമരൂപം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ബാലാവകാശ കമ്മീഷൻ, ശിശുക്ഷേമ സമിതി, ജുവനൈൽ ജസ്റ്റിസ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഴിവുകൾ ഉടൻ നികത്തണം. ശിശുക്ഷേമ സമിതി പ്രതിമാസം കുറഞ്ഞത് 21 ദിവസം യോഗം ചേരണം.

പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവുകളും നികത്തണമെന്ന് കോടതി വ്യക്തമാക്കി. കാണാതായ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ നാഷണൽ മിഷൻ വാത്സല്യ പോർട്ടലിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

നിർദ്ദേശങ്ങളുടെ നടപ്പാക്കലിനുള്ള ഉത്തരവാദിത്തം വനിതാ-ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കായിരിക്കും.

English Summary:

The Kerala High Court has directed the state to strictly enforce the Juvenile Justice Act by setting up a Special Juvenile Police Unit in every district, headed by an officer not below the rank of DySP. Every police station must have a Child Welfare Officer of at least ASI rank. The bench of Chief Justice Nitin Jamdar and Justice Basant Balaji issued the order while disposing of a petition filed by Kailash Satyarthi’s Bachpan Bachao Andolan. The court also directed annual social audits of all institutions under the Juvenile Justice Act, completion of model rules within three months, and immediate filling of vacancies in the Child Rights Commission, Juvenile Justice Boards, and Child Welfare Committees, which must meet at least 21 days a month. Missing children’s data should be uploaded to the National Mission Vatsalya portal. The Principal Secretary of the Women and Child Welfare Department will oversee implementation.

kerala-high-court-juvenile-justice-enforcement

Kerala High Court, Juvenile Justice Act, Child Welfare, Bachpan Bachao Andolan, Kailash Satyarthi, Women and Child Welfare Department, Juvenile Police Unit, Kerala News

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം...

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക വിധി

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

Related Articles

Popular Categories

spot_imgspot_img