ശനിയാഴ്ച കുത്തനെ ഇടിഞ്ഞ സ്വർണവില ഇനിയും താഴേക്ക് പോകുമെന്ന വ്യാപാരകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില കൂടി. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,680 രൂപയായി. ഇന്ന് ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 6585 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. (Gold price rebounds after huge fall)
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,480 രൂപയായി. അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 95 രൂപയാണ്.
ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീസ് മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്.
മാർച്ച് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാല് ദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ചൈനയുടെ ഇടപെടൽ നിമിത്തം ആഗോളവിപണിയിൽ സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചതാണ് ഈ പ്രതീക്ഷ നൽകിയത്.
Read More: 11.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: 3000 കോടിയുടെ പദ്ധതി; ദിണ്ടിഗൽ-കുമളി റോഡ് നാലുവരിപ്പാതയാക്കും, ടെന്‍ഡര്‍ ഉടന്‍