കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,760 രൂപയായി. 200 രൂപ താഴ്ന്ന് 54,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വർണ്ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,630 രൂപയായി. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 92 രൂപയാണ് വില.
നികുതിയും ഹോള്‍മാര്‍ക്ക് ചാര്‍ജും പണിക്കൂലിയുമടക്കം ഇന്നലെ ഒരു പവന്‍ ആഭരണത്തിന് കേരളത്തില്‍ വില 58,760 രൂപയാണ്. മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേർന്ന് ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കൊടുക്കേണ്ട മിനിമം വില 58,545 രൂപയാണ്.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വർണ്ണവില 53000 ത്തിൽ എത്തിയിരുന്നു.
Read More: ജനത സർവീസ് ഏറ്റെടുത്ത് ജനങ്ങൾ; ലക്ഷങ്ങളുടെ കളക്ഷനുമായി സർവീസ് സൂപ്പർ ഹിറ്റ്
Read More: കാഴ്ചക്കാരായി യാത്രക്കാർ; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിലടി, ആറുപേർക്കെതിരെ കേസ്