സ്വർണത്തിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; വില വീണ്ടും ഒരു ലക്ഷം രൂപ കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപ കടന്നു. ഇന്ന് പവന് 1,160 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും ആറക്കത്തിലേക്ക് എത്തിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,760 രൂപയായി. ഗ്രാമിന് 145 രൂപയാണ് ഇന്നത്തെ വർധന, ഒരു ഗ്രാം സ്വർണത്തിന്റെ വില 12,595 രൂപയായി.
ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് വില ഉയരുന്ന പ്രവണതയാണ് കണ്ടത്. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് ഇതുവരെ ഉണ്ടായ ഏറ്റവും ഉയർന്ന നിരക്ക്.
പിന്നീട് വില കുറയുകയും ഒരു ലക്ഷത്തിന് താഴേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വില കുതിച്ചുയരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടികൾ ഉൾപ്പെടെയുള്ള ആഗോള സംഭവവികാസങ്ങളാണ് വില വർധനയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് കൂടിയതും വില ഉയരാൻ കാരണമായി.
English Summary
Gold prices in Kerala crossed ₹1 lakh again as rates surged sharply today. The rise is attributed to global market fluctuations and increased investor demand for gold as a safe-haven asset amid international tensions.
kerala-gold-price-crosses-one-lakh-again
Gold Price, Kerala Gold Rate, Gold Market, Indian Economy, Safe Haven Investment, Bullion Market









