web analytics

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തൊണ്ടയെ പ്രശ്നത്തിലാക്കുന്ന ലാറിഞ്ചൈറ്റിസ്; രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; പനിച്ച് വിറച്ച് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പകർച്ചപ്പനി ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇതോടൊപ്പം ശബ്ദതടസത്തിന് കാരണമാകുന്ന ‘ലാറിഞ്ചൈറ്റിസ്’ എന്ന തൊണ്ടയിലെ അണുബാധയും വർധിക്കുകയാണ്. 

ചെറിയ പനിയോടൊപ്പം കടുത്ത തൊണ്ടവേദനയും ദിവസങ്ങളോളം ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയും രോഗികളിൽ വ്യാപകമാണ്. ഈ ലക്ഷണങ്ങളോടെ നിരവധി പേർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്.

പകൽ കടുത്ത ചൂടും രാത്രിയിലെ തണുപ്പുമുള്ള കാലാവസ്ഥയാണ് പകർച്ചപ്പനി വർധിക്കാൻ പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ഇൻഫ്ലുവൻസ വൈറസിന്റെ വകഭേദങ്ങളാണ് ലാറിഞ്ചൈറ്റിസ് ഉൾപ്പെടെയുള്ള തൊണ്ട അണുബാധകൾക്ക് ഇടയാക്കുന്നത്. 

ചുമയും കടുത്ത ക്ഷീണവും പകർച്ചപ്പനിയുടെ സാധാരണ ലക്ഷണങ്ങളാണ്. ഈ മാസം 16 വരെ 1.11 ലക്ഷം പേർ പനിബാധിതരായി ചികിത്സ തേടിയതായി ആരോഗ്യവകുപ്പിന്റെ കണക്ക് പറയുന്നു.

പകർച്ചപ്പനി സാധാരണയായി ജീവന് അപകടകരമല്ലെങ്കിലും, ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ പനി കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ സമീപിച്ച് മറ്റ് ഗുരുതര രോഗങ്ങൾ ഇല്ലെന്നു ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 ഇതോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയും വർധിക്കുന്നുണ്ട്. 

ചൂടുകൂടിയ കാലാവസ്ഥയിൽ ഭക്ഷണം വേഗത്തിൽ കേടാകുന്നതും മലിനജലവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. ചൂട് വർധിച്ചതോടെ ചിക്കൻപോക്സും വ്യാപകമാകുന്നുണ്ട്.

ഒരാഴ്ച ശബ്ദവിശ്രമം ആവശ്യമാണ്

ലാറിഞ്ചൈറ്റിസ് ബാധിച്ചാൽ ആന്റിബയോട്ടിക് സാധാരണയായി ആവശ്യമില്ലെന്ന് എറണാകുളം മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി. വിദഗ്ധൻ ഡോ. വി.ഡി. പ്രദീപ് കുമാർ പറഞ്ഞു.

 രോഗബാധയുണ്ടായാൽ കുറഞ്ഞത് ഒരാഴ്ച ശബ്ദവിശ്രമം നൽകണം. വേദനകുറയ്ക്കാൻ ലഘുവായ വേദനസംഹാരികൾ ഉപയോഗിക്കാം.

 ആവശ്യമായാൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിവൈറൽ മരുന്നുകളും കഴിക്കാം.

ആരോഗ്യവകുപ്പ് കണക്ക് (ജനുവരി 16 വരെ):

പകർച്ചപ്പനി: 1.11 ലക്ഷം പേർ

ഡെങ്കിപ്പനി: 201 പേർക്ക് രോഗബാധ, 4 മരണം

എലിപ്പനി: 66 പേർക്ക് രോഗബാധ, 2 മരണം

വയറിളക്ക രോഗങ്ങൾ: 26,941 പേർ

ചിക്കൻപോക്സ്: 2,075 പേർ

പ്രതിരോധ മാർഗങ്ങൾ:

സാമൂഹിക അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യണം

ജലദോഷമുള്ളവരും ആശുപത്രി സന്ദർശിക്കുന്നവരും മാസ്ക് ധരിക്കണം

തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കണം

പനിയുള്ള കുട്ടികളെ സ്കൂളിലേക്കും രോഗലക്ഷണമുള്ളവരെ ഓഫീസുകളിലേക്കും വിടുന്നത് ഒഴിവാക്കണം

English Summary

Kerala has reported over one lakh fever cases within the last two weeks, along with a rise in laryngitis cases causing throat infection and voice loss. Experts attribute the surge to fluctuating weather conditions with hot days and cool nights. Influenza variants are responsible for most infections. While fever is usually not life-threatening, medical consultation is advised if symptoms persist beyond three days. Dengue, leptospirosis, diarrheal diseases, and chickenpox are also on the rise. Doctors recommend voice rest for laryngitis and stress hygiene, mask usage, and safe drinking water as preventive measures.

kerala-fever-surge-laryngitis-health-alert

Kerala health, fever cases, laryngitis, influenza, dengue, leptospirosis, public health alert

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

മിൽമ വില കുത്തനെ കൂട്ടുന്നു; പോക്കറ്റ് കീറാൻ ഇനി ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന മലയാളികൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത്...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ ന്യൂഡൽഹി:...

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ...

Related Articles

Popular Categories

spot_imgspot_img