web analytics

മേയർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡൻ്റുമാരെ നാളെ അറിയാം

മേയർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡൻ്റുമാരെ നാളെ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും മേയർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 

രാവിലെ 10 മണിയോടെ മേയർ, ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കും. 

ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. 

പഞ്ചായത്തുകളിലെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്.

സത്യപ്രതിജ്ഞ ചെയ്ത് അംഗത്വം നേടിയിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാകില്ല.

 കണ്ണൂർ, കൊച്ചി, തൃശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർ സ്ഥാനത്തെത്തും. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി അധികാരം പിടിച്ച ബിജെപിയാണ് മേയർ സ്ഥാനത്തേക്ക് എത്തുന്നത്. 

കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫിനാണ് മേയർ പദവി.

വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും ഹാജരായാൽ ക്വാറം തികയും. 

സ്ഥാനാർത്ഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും മറ്റൊരാൾ പിൻതാങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിൽ മത്സരിക്കുന്നവർക്കു നാമനിർദേശവും പിൻതാങ്ങലും ആവശ്യമില്ല. 

ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. ആവശ്യമെങ്കിൽ ഒഴിവാക്കൽ വോട്ടെടുപ്പ് നടത്തും.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. 

കണ്ണമ്മൂല വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിയുടെ അംഗസംഖ്യ 51 ആയി ഉയർന്നത്. 

മേയർ സ്ഥാനാർത്ഥിയായി വി.വി. രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പിന്തുണ പ്രഖ്യാപനം.

ബുധനാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളുമായി രാധാകൃഷ്ണൻ ചർച്ച നടത്തിയിരുന്നു. 

‘വികസിത അനന്തപുരി’ എന്ന ആശയത്തോടൊപ്പം നിൽക്കുന്ന നിലപാടാണ് പിന്തുണയ്ക്ക് കാരണമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ‘

എന്നാൽ മേയർ തിരഞ്ഞെടുപ്പിന് മാത്രമാണ് പിന്തുണയെന്നും അഞ്ച് വർഷത്തെ സ്ഥിരം പിന്തുണയല്ലെന്നും രാധാകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

English Summary

Elections to mayor, deputy mayor, chairperson and vice chairperson posts in Kerala’s corporations and municipalities will be held today. While the UDF is set to win mayoral posts in Kannur, Kochi, Thrissur and Kollam, the BJP will assume power in Thiruvananthapuram for the first time. The LDF will retain Kozhikode. In the capital, the BJP secured a simple majority after an independent councillor extended support, though the backing is limited to the mayoral election alone.

kerala-corporation-mayor-election-bjp-thiruvananthapuram

Kerala local body elections, Mayor election, Thiruvananthapuram Corporation, BJP Kerala, UDF, LDF, Municipal elections, Kerala politics

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img