web analytics

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ

ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ അറിയിച്ചു. കഴിഞ്ഞ മൂന്നു അക്കാദമിക് വർഷങ്ങളിൽ മാത്രം 201 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.

കണക്കുകൾ

2021-22 മുതൽ 2023-24 വരെയുള്ള കാലയളവിലാണ് സ്കൂൾ അടച്ചുപൂട്ടൽ നടന്നത്.

2019-20: 5014 സർക്കാർ സ്കൂളുകൾ

2020-21: 5020 സർക്കാർ സ്കൂളുകൾ

2021-22: 5010 സർക്കാർ സ്കൂളുകൾ

2022-23: 4811 സർക്കാർ സ്കൂളുകൾ

2023-24: 4809 സർക്കാർ സ്കൂളുകൾ

2021-22-ൽ 5010 സ്കൂളുകളുണ്ടായിരുന്ന കേരളത്തിൽ 2023-24-ൽ 4809 മാത്രമായി. രണ്ടുവർഷത്തിനിടെ 201 സർക്കാർ സ്കൂളുകൾ കുറയുകയായിരുന്നു.

ദേശീയ അവലോകനം

കെ. രാധാകൃഷ്ണൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലൂടെയാണ് ഈ കണക്കുകൾ പുറത്തുവന്നത്.

മിക്ക സംസ്ഥാനങ്ങളിലും സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചില സംസ്ഥാനങ്ങളിൽ സർക്കാർ സ്കൂളുകളുടെ എണ്ണം വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വർധനയുള്ള സംസ്ഥാനങ്ങൾ: ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന.

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവ് കുറയുന്നതിന്റെ കാരണം തേടി സംസ്ഥാന സർക്കാർ.

ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിലാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവിൽ ഗണ്യമായ കുറവുണ്ടാകുന്നു എന്ന കണ്ടെത്തൽ.

അതേസമയം, ജനനനിരക്കിലെ കുറവാണ് പെതുവിദ്യാലയത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ കുട്ടികൾ കുറയാൻ കാരണമെന്നാണ് പെതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്.

അതേസമയം, പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാനുള്ള പുതിയ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചേക്കുമെന്നും സൂചനകളുണ്ട്.

16,510 കുട്ടികളുടെ കുറവ്
സംസ്ഥാനത്തെ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ ഈവർഷം ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ 16,510 കുട്ടികളുടെ കുറവാണുണ്ടായിട്ടുണ്ട്.

ഈ അധ്യായന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിലെ കണക്കനുസരിച്ച് 2,34,476 കുട്ടികളാണ് ഒന്നാംക്ലാസിൽ ആകെ ചേർന്നത്.

കഴിഞ്ഞ അധ്യായന വർഷം 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസിൽ ഉണ്ടായിരുന്നത്.

എന്നാൽജനനനിരക്കിലെ കുറവാണിതിൽ പ്രതിഫലിച്ചതെന്നാണ് മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

2010-ൽ ജനിച്ച കുട്ടികളാണ് ഈവർഷം എസ്എസ്എൽസി പൂർത്തിയാക്കിയതെന്ന് മന്ത്രി പറഞ്ഞു.

2010-ലെ ജനനനിരക്ക് 15.75 ശതമാനമായിരുന്നു. 2020-ൽ ജനിച്ചവരാണ് ഈവർഷം ഒന്നാംക്ലാസിലെത്തിയിരിക്കുന്നത്.

2020-ലെ ജനനനിരക്ക് 12.77 ശതമാനമാണെന്നും ഇതാണ് ഒന്നാം ക്ലാസിലെ അഡ്മിഷനിൽ പ്രതിഫലിച്ചതെന്നും മന്ത്രി പറഞ്ഞു.

അൺ എയ്ഡഡ് സ്കൂളിൽ ഒന്നാംക്ലാസിൽ ചേർന്നവരുടെ എണ്ണത്തിൽ ഒരുകുട്ടിയുടെ വർധനയേയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞവർഷം 47,862 കുട്ടികളായിരുന്നു‍ അൺ എയ്ഡഡിൽ ഒന്നാം ക്ലാസിൽ ചേർന്നതെങ്കിൽ ഈവർഷം ആകെ 47,863 കുട്ടികളാണ് ചേർന്നത്.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ രണ്ടുമുതൽ പത്തുവരെ ക്ലാസുകളിലായി കഴിഞ്ഞവർഷം 28,86,607 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.

ഈ വർഷം ആകെ 29,27,513 കുട്ടികളുണ്ട്. മുൻവർഷത്തേക്കാൾ 40,906 കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, പ്രളയത്തിനും കോവിഡിനും ശേഷം പൊതുവിദ്യാലയങ്ങളിൽ കൂടുതലായിവന്ന കുട്ടികൾ പിന്നീട് ടിസി വാങ്ങി മടങ്ങിപ്പോയെന്ന് മന്ത്രി സമ്മതിക്കുന്നു.

പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്!

എന്നാൽ, പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. മെച്ചപ്പെട്ടനിലയിൽ പൊതുവിദ്യാലയങ്ങളിൽ സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ വിപുലപ്പെടുത്താനാണു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട് പ്രകാരമാണ് മെനു പരിഷ്‌കരിക്കുന്നത്.

മെനു പ്ലാനിംഗ് നടത്തുമ്പോൾ ഒരു ദിവസത്തെ കറികളിൽ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികൾ നൽകേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

വിദഗ്ധ സമിതിയുടെ അഭിപ്രായ പ്രകാരം പച്ചക്കറിക്ക് ബദലായി മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്.

ഇലക്കറി വർഗ്ഗങ്ങൾ കറികളായി ഉപയോഗിക്കുമ്പോൾ അവയിൽ പയർ അല്ലെങ്കിൽ പരിപ്പ് വർഗ്ഗമോ ചേർക്കേണ്ടതാണ്.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി) വിഭവങ്ങൾ തയ്യാറാക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിൾ കറികൾ (കൂട്ടുകറി, കുറുമ) നൽകുമെന്നും മന്ത്രി പറഞ്ഞു.

ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് ആഴ്ചയിൽ റാഗി ഉപയോഗിച്ചു റാഗി ബാൾസ്, മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത്, പാൽ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം ഇതോടൊപ്പം പരിഗണിച്ചിട്ടുണ്ട്.

വ്യത്യസ്തതയ്ക്കായി ഇവ വെജ് റൈസ്, ബിരിയാണി, ലെമൺ റൈസ് എന്നിവയുടെ കൂടെ തൊടുകറിയായി വിളമ്പാവുന്നതാണെന്നും മന്ത്രി സ്കൂളുകൾക്ക് നി‍ർദേശം നൽകി.

English Summary:

Between 2021-22 and 2023-24, Kerala closed 201 government schools, according to data presented in Parliament by Union Minister of State for Education Jayant Chaudhary. The number fell from 5,010 to 4,809 in just two years.

kerala-closes-201-government-schools-three-years

Kerala, GovernmentSchools, SchoolClosure, Education, JayantChaudhary, Parliament, EducationNews, KeralaNews, IndiaNews

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img