web analytics

ഈസ്റ്റ് ബംഗാളിൻ്റെ മലയാളി ഗോളും; കൊമ്പൻമാരുടെ ക്ലാസിക് കം ബാക്കും; 80 മിനിട്ടിൽ ആരാധകർക്ക് ആറാടാൻ അവസരം നൽകി ക്വാമി പെപ്ര; ബ്ലാസ്റ്റേഴ്‌സ് വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.Kerala Blasters won the second match of the Indian Super League

ഒരു സീസണിന്റെ തുടക്കത്തിൽ തന്നെ തുടർച്ചയായി ഹോം ഗെയിമുകൾ ലഭിക്കുന്നത് മികച്ച തുടക്കം നൽകാൻ സഹായിക്കും. ആരാധകവൃന്ദത്തിൻ്റെ വലിയ പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് വിശേഷിച്ചും.

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് എവേ മത്സരങ്ങളുടെ മുന്നേ ഈസ്റ്റ് ബംഗാളിനെതിരായ ഞായറാഴ്ചത്തെ ഹോം മത്സരത്തിൽ വിജയിച്ചത് ഒരേ സമയം താരങ്ങൾക്കും ആരാധകർക്കും ആത്മവിശ്വാസം നൽകുന്നു
പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് രണ്ടാം മത്സരത്തിൽ ജയം സ്വന്തമാക്കിയത്. ​

ഗോൾ രഹിതമായിരുന്ന ആദ്യ പകുതിയിലും മത്സരം ആവേശത്തിലാക്കാൻ ഒരു ടീമുകൾക്കും കഴിഞ്ഞു. പന്തടക്കത്തിൽ മുന്നിട്ട് നിന്നത് ബം​ഗാളായിരുന്നെങ്കിലും അവർ ജയം അകലെയായിരുന്നു.

ഒൻപതാം മിനിട്ടിൽ സ്റ്റേഡിയം സ്തംഭിച്ച ഒരു ​ഗോളവസരം ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു. ജിമിനെസ് ബോക്സിൽ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് ആരാധകർക്ക് നിരാശ സമ്മാനിച്ചു. 19-ാം മിനിട്ടിൽ സച്ചിൻ സുരേഷിന്റെ ഉ​ഗ്രനൊരു സേവ് ബാസ്റ്റേഴ്സിന് ശ്വാസം നൽകി. 39-ാം മിനിട്ടിൽ കെ.പി രാഹുലിന്റെ ദുർബല ഹെഡ്ഡറും ​ഗോളവസരം നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിൽ ടീമുകൾ ആക്രമണങ്ങൾക്ക് മൂ‍ർച്ച കൂട്ടി. 59-ാം മിനിട്ടിൽ ബം​ഗാളിന് ഇതിന്റെ ഫലം ലഭിച്ചു. ദിമിത്രി ഡയമന്റകോസിന്റെ പാസിൽ മലയാളി വിഷ്ണു പിവി ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിച്ചു.

എന്നാൽ നാലു മിനിട്ടിനകം കൊമ്പന്മാർ തിരിച്ചടിച്ചു. നോഹ സദിയൂടെ ഇടംകാലൻ ഷോട്ട് ​ഗ്രൗണ്ടിനെ തൊട്ടുരുമി വലയിലേക്ക് ബ്ലാസ്റ്റേഴ്സി സമനില. ക്വാമി പെപ്ര 80 മിനിട്ടിൽ ആരാധകർ ആറാടാൻ അവസരം നൽകി. അൻവർ അലിയുടെ പിഴവ് മുതലെടുത്ത ഐമൻ റാഞ്ചിയ പന്ത് പെപ്രയുടെ കാലിൽ. കീപ്പറെ കാഴ്ചക്കാരനാക്കി പെപ്ര ആവേശ പന്ത് വലയിലെത്തിച്ചു

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

Related Articles

Popular Categories

spot_imgspot_img