ന്യൂഡൽഹി: ഐഎസ്എലിൽ അഞ്ചാം വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. എതിരാളികളായ പഞ്ചാബ് എഫ്സിയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. കളിയുടെ രണ്ടാം പകുതിയിലെ രണ്ടു റെഡ് കാർഡുകൾക്കും ഡൽഹിയിൽ കൊടും തണുപ്പിനും ബ്ലാസ്‌റ്റേഴ്‌സിനെ തളർത്താനായില്ല.(Kerala blasters beat Punjab FC)
മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ് ആധിപത്യം ഉറപ്പിച്ചിരുന്നു. 42ാം മിനിറ്റിൽ സദൂയിയെ പഞ്ചാബ് താരം സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനു പിന്നാലെ പെനാൽറ്റി ലഭിക്കുകയായിരുന്നു. സദൂയിയുടെ കിക്ക് വല കുലുക്കിയപ്പോൾ പഞ്ചാബിനെതിരായ ആദ്യഗോൾ പിറന്നു.
രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് രണ്ട് താരങ്ങളെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. 9 പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടില്ല. 57ാം മിനിറ്റിൽ ചുവപ്പ് കാർഡ് മിലോസ് ഡ്രിൻകിചാണ് കണ്ടു ആദ്യം പുറത്തായത്. പഞ്ചാബിന്റെ മലയാളി താരം ലിയോൺ അദസ്റ്റിനെ വീഴ്ത്തിയതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്. 74ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിനെ തന്നെ അപകടകരമായി ഫൗൾ ചെയ്തതിനു ബ്ലാസ്റ്റേഴ്സിന്റെ അയ്ബൻബ ഡോലിങിനും ചുവപ്പുകാർഡ് ലഭിച്ചു.
കളിയുടെ അവസാന 16 മിനിറ്റുകളും ഇഞ്ച്വറി ടൈമായ 7 മിനിറ്റും ഗോൾ വല കാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. പിന്നാലെ അഞ്ചാം ജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.