ലോകത്തെ ആദ്യ എ.ഐ വിശ്വസുന്ദരി കിരീടം ചൂടി മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ. 1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ എ ഐ വിശ്വ സുന്ദരിപ്പട്ടം കരസ്‌ഥമാക്കിയത്. (Kenza Laily was crowned the world’s first AI Miss Universe)
നൂറ് ശതമാനം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കെന്‍സയോട് ഏഴ് ഭാഷകളില്‍ സംവദിക്കാം. 24 മണിക്കൂറും ഫുൾ ആക്ടീവാണ് കെൻസ. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് കെൻസയുടെ നിർമ്മാതാവ്. മൊറോക്കന്‍ സ്ത്രീസമൂഹത്തിന്റെയും പശ്ചിമേഷ്യന്‍ സ്ത്രീസമൂഹത്തിന്റേയും ഉന്നമനവും ശാക്തീകരണവുമാണ് കെന്‍സയുടെ ജീവിതലക്ഷ്യം
ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സറാണ് കെൻസ. ഫ്രഞ്ച് എ.ഐ സുന്ദരി ലാലിന വാലിന ഫസ്റ്റ് റണ്ണര്‍ അപ്പും പോര്‍ച്ചുഗലിന്റെ ഒളിവിയ സി സെക്കന്റ് റണ്ണറപ്പുമായി. രാഹുല്‍ ചൗധരി നിര്‍മ്മിച്ച ഇന്ത്യന്‍ എഐ സുന്ദരി സാറാ ശതാവരി അവസാന പത്തില്‍ സ്ഥാനം നേടിയിരുന്നു.