web analytics

എന്റെ മരണത്തിന് ഉത്തരവാദി കീരുകുഴി ശരത്, ശ്രീഭുവാണേശ്രി അമൽ, സരത്താണിത്തെ മാനേജർ സച്ചിൻ; വാട്‌സാപ്പ് സ്റ്റാറ്റസിൽ ആത്മഹത്യകുറിപ്പ്; സസ്‌പെൻഷനിലായ സഹകരണസംഘം ജീവനക്കാരന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ

പന്തളം: പണയ സ്വർണത്തിൽ തിരിമറി നടത്തിയതിന് സസ്‌പെൻഷനിലായ സഹകരണസംഘം ജീവനക്കാരന്റെ മൃതദേഹം അച്ചൻകോവിലാറ്റിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന സൂചന നൽകി വാട്‌സാപ്പ് സ്റ്റാറ്റസ്. സി.പി.എം പന്തളം ഏരിയ മുൻ സെക്രട്ടറി മുടിയൂർക്കോണം കൂടത്തിങ്കൽ അഡ്വ.കെ.ആർ. പ്രമോദ് കുമാറിന്റെ മകനും പന്തളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന അർജുൻ പ്രമോദി ( 28)ന്റെ മൃതദേഹമാണ് അച്ചൻകോവിലാറ്റിൽ മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിൽ കണ്ടെത്തിയത്. അർജുന്റെ അവസാന വാട്‌സാപ്പ് സ്റ്റാറ്റസിൽ തന്റെ മരണത്തിന് ഉത്തരവാദികളായി മൂന്നു പേരുടെ പേര് എഴുതിയിട്ടുണ്ട്.

എന്റെ മരണത്തിന് ഉത്തരവാദി കീരുകുഴി ശരത്, ശ്രീഭുവാണേശ്രി അമൽ, സരത്താണിത്തെ മാനേജർ സച്ചിൻ എന്നിവരാണെന്നാണ് താണാതായ ദിവസം രാത്രി 9.58 ന് അർജുൻ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. മിനിങ്ങാന്ന് രാത്രി 10 മണി വരെ കൂട്ടുകാർക്കൊപ്പം സംസാരിച്ചിരുന്ന അർജുൻ പിന്നീട് പുറത്തേക്ക് പോയിട്ടും മടങ്ങി വരാതിരുന്നതിനെ തുടർന്ന് സഹോദരി ഞായറാഴ്ച രാവിലെ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ആറ്റിൽ മൃതദേഹം കണ്ടത്.

ഒരു വർഷം മുൻപ് പന്തളം സർവീസ് സഹകരണ സംഘത്തിലെ ജീവനക്കാരനായിരുന്ന അർജുൻ 70 പവൻ പണയ സ്വർണം ഇവിടെ നിന്നെടുത്ത് മറ്റൊരു ബാങ്കിൽ കൊണ്ടു പോയി പണയം വച്ചിരുന്നു. രാത്രിയിൽ സംഘത്തിൽ എത്തി അർജുൻ നടത്തിയ തിരിമറി സിസിടിവിയിൽ പതിഞ്ഞതോടെയാണ് പുറംലോകമറിഞ്ഞത്. സ്വർണം തിരികെ എത്തിച്ചെങ്കിലും അർജുനെ സസ്‌പെൻഡ് ചെയ്തു. അർജുന്റെ പിതാവ് പ്രമോദ്കുമാർ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം ജില്ലാ കമ്മറ്റിയംഗം, ഏരിയാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

അർജുന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വകാര്യ ബസ് കായംകുളം ശ്രീഭുവനേശ്വരി ബസിന്റെ ഉടമ അമലിന് അടുത്തിടെ വിറ്റിരുന്നു. ഈ വകയിൽ കുറച്ച് പണം അർജുന് കിട്ടാനുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിന് പുറമേ മറ്റു പലരും അർജുന് പണം നൽകാനുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നത്. പണം തിരികെ കിട്ടാത്തതിന്റെ മനോവിഷമത്തിൽ അർജുൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. സ്റ്റാറ്റസിൽ പറഞ്ഞിരിക്കുന്ന മൂന്നു പേരും അർജുന് പണം കൊടുക്കാനുള്ളവരാണെന്നാണ് സൂചന

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

Related Articles

Popular Categories

spot_imgspot_img