web analytics

വീട്ടമ്മയുടെ മൊബൈൽ ഫോൺ കാണാതായിട്ട് ഒരു വർഷം; അന്വേഷിച്ച് കണ്ടെത്തി നൽകി കായംകുളം പൊലീസ്

കായംകുളം: ഒരു വർഷം മുമ്പ് കാണാതായ മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് അന്വേഷിച്ച് കണ്ടെത്തി നൽകി കായംകുളം പൊലീസ്. ഭരണിക്കാവ് വില്ലേജിൽ താമസിക്കുന്ന ബേബി ശാലിനിയുടെ 25000 രൂപയോളം വില വരുന്ന മൊബൈൽ ഫോൺ ആണ് നഷ്ടപ്പെട്ടിരുന്നത്.

വീട്ടമ്മയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആരോ കടയിൽ വിറ്റിരുന്നു. തുടർന്ന് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരുന്ന പത്തിയൂർ സ്വദേശിനിയിൽ നിന്നുമാണ് പൊലീസ് ഫോൺ കണ്ടെത്തിയത്.

കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥനായ ജയകുമാർ എന്നിവർ ചേർന്ന് കഴിഞ്ഞ മൂന്ന് മാസമായി നഷ്ടപ്പെട്ട ഇരുപതോളം മൊബൈൽ ഫോണുകളാണ് കണ്ടെടുത്ത് ഉടമസ്ഥർക്ക് തിരിച്ചേൽപ്പിച്ചത്.

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് മരിച്ച നിലയില്‍; പിതാവിന്റെ പരാതിയിൽ കേസ്

കോഴിക്കോട്: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി കക്കട്ടിയിലാണ് സംഭവം.

അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമയാണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം. ഇന്ന് രാവിലെ 9.30ഓടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിയാസിന്റെ മൂത്ത മകള്‍ കുഞ്ഞിന് സമീപത്ത് എത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തിയത്. ഈ സമയം കുഞ്ഞിന് സമീപത്തായി ഉമ്മ ഉറങ്ങി കിടന്നിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img