web analytics

അടിമാലിയിൽ ലോഡ്‌ജിലെത്തിച്ച്‌ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തു; കട്ടപ്പന സ്വദേശിയായ യുവാവ് അറസ്റ്റിൽ

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അടക്കം അയച്ചുകൊടുത്ത യുവാവ് പിടിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയും പ്രതിയുമായി നേരത്തെ അടുപ്പം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഫോണിലൂടെയും സമൂഹമാധ്യമം വഴിയുമാണ് യുവതി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനുശേഷം അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ എത്തി യുവതിയെ യുവാവ് പീഡിപ്പിക്കുകയായിരുന്നു.

അതിനുശേഷം യുവതിയുടെ നഗ്ന ദൃശ്യങ്ങൾ അടക്കം യുവാവ് മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ യുവാവ് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു. ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നാണ് യുവതി അടിമാലി പോലീസിൽ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബിബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും കൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ കണ്ടെടുത്തു. ഇത് സൈബർ സെല്ലിന് കൈമാറി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കേസിൽ മറ്റ് ആരും പ്രതികളായിട്ടില്ല എന്നാണ് പോലീസ് നൽകുന്ന വിവരം.

Read also; വാടക കിട്ടില്ലെന്ന്‌ പറഞ്ഞ് ആംബുലൻസിൽ കയറ്റിയില്ല; ഹോട്ടലിൽ കുഴഞ്ഞുവീണ വയോധികനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img