web analytics

കട്ടപ്പന ഇരട്ടക്കൊലക്കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ;മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധന ഇന്ന്

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ. നവജാത ശിശു ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെയും, മകന്‍ വിഷ്ണുവിനെയും പൊലീസ് പ്രതി ചേർത്തു. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് വിജയനെ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ നിതീഷ് തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുന്നത്. ശേഷം വിജയന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ മറവു ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വീടിന്റെ തറപൊളിച്ച് പരിശോധിക്കും.

2016ലാണ് ആദ്യ കൊലപാതകം നടക്കുന്നത്. വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയാണ് കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതിക്ക് നിതീഷിലുണ്ടായ കുഞ്ഞിനെ നാണക്കേട് മറയ്ക്കാന്‍ കൊല്ലപ്പെട്ട വിജയനും നിതീഷും ചേർന്നാണ് കൊന്നത്. ശേഷം കുഞ്ഞിന്റെ മൃതദേഹം പഴയവീട്ടിലെ തൊഴുത്തിൽ മറവു ചെയ്തു. കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യാൻ വിഷ്ണുവിന്റെ സഹായം ലഭിച്ചുവെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

വർക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വീട്ടിൽ തൊണ്ടിമുതൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയിൽ വിഷ്ണുവിന്റെ അമ്മയേയും സഹോദരിയേയും കണ്ടെത്തുന്നത്. ഇവരിൽ നിന്നാണ് കൊലപാതക വിവരം ലഭിക്കുന്നത്. വീട്ടില്‍ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img