web analytics

ആളുമാറിയെന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല; ഗുണ്ടകളെയും കൂട്ടി ദളിത് യുവാവിനെയും ഭാര്യയെയും മർദ്ദിച്ച കേസ്; കാട്ടാക്കട എസ്‌ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

ചടയമംഗലത്ത് ഗുണ്ടകളെയും കൂട്ടി ദളിത് യുവാവിനെയും ഭാര്യയെയും മർദ്ദിച്ച കേസിൽ കാട്ടാക്കട എസ്‌ഐ മനോജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. മനോജ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചടയമംഗലം സ്വദേശി സുരേഷിനെയും ഭാര്യയെയും മർദ്ദിച്ച കേസിലാണ് നടപടി ഉണ്ടായിരിക്കുന്നത്.Kattakkada SI Manoj has been booked under the non-bailable section in the case of assaulting a Dalit youth and his wife

കൊലക്കേസിലെ പ്രതിയെ പിടികൂടാനാണ് മനോജും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ഗുണ്ടകളെയും കൂട്ടി ചടയമംഗലത്തെത്തിയത്. പ്രതിയെന്ന് തെറ്റിദ്ധരിച്ച് സുരേഷിനെ പിടികൂടി മനോജ് മർദ്ദിക്കുകയായിരുന്നു. ആളുമാറിയതാണെന്ന് സുരേഷ് ആവർത്തിച്ച് പറഞ്ഞിട്ടും മനോജ് ിയാളെ വെറുതെ വിട്ടില്ല.

മനോജ് ചടയമംഗലത്ത് ജോലിചെയ്തിരുന്ന കാലത്ത് ഗുണ്ടകളുമായി അടുത്തബന്ധം പുലർത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടാൻ മനോജ് ചടയമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതിന് പകരം മൂന്ന് ഗുണ്ടകളെയും ഒപ്പം കൂട്ടി ഇറങ്ങിയത്. മനോജിനെതിരെ നേരത്തെയും നിരവധി പരാതികളുയർന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img