“മോദി..മോദി..എന്ന് വിളിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തടിക്കണം”; വിവാദ പരാമർശവുമായി കർണാടക മന്ത്രി, തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കർണാടക മന്ത്രി എസ് തംഗദഗിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബിജെപി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മോദി, മോദി എന്ന് മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തടിക്കണമെന്ന തംഗദഗിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. കൊപ്പലിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

“രണ്ട് കോടി തൊഴിലവസരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അത് ലഭിച്ചോ? വീണ്ടും ഓരോ തെരഞ്ഞെടുപ്പ് അടവുമായി ബിജെപി വന്നിരിക്കുകയാണ്. യുവാക്കളുടെ മുഖത്ത് നോക്കി വോട്ട് ചോദിക്കാൻ ബിജെപിക്ക് എങ്ങനെ കഴിയും? യുവാക്കൾ തൊഴിൽ ചോദിച്ചാൽ പക്കോഡ വിൽക്കാനാണ് ബിജെപി പറയുന്നത്. അവർ ലജ്ജിക്കണം. വിദ്യാർത്ഥികളോ യുവാക്കളോ മോദി..മോദി.. എന്ന് വിളിച്ച് പിന്തുണച്ചാൽ അവരുടെ മുഖത്തടിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കളെ തോൽപ്പിച്ച് ഒരു രാഷ്ട്രീയ പാർട്ടിയും നിലനിന്നിട്ടില്ലെന്ന് കർണാടക മന്ത്രിയുടെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഇന്ത്യയുടെ യുവത്വം രാഹുൽ ഗാന്ധിയെ ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മോദി തന്നെ രാജ്യത്തെ നയിക്കണമെന്നാണ് അവരുടെ ആവശ്യം. അതുകൊണ്ട് കോൺഗ്രസ് അവരെ ആക്രമിക്കുമോ? ഇത് ലജ്ജാകരമാണെന്നും മന്ത്രി വ്യക്തമാക്കി.

 

Read Also: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് വലിയ പാലം തകർന്നുവീണു; നദിയിൽ വീണ് ഒഴുകിപ്പോയത് നിരവധി വാഹനങ്ങൾ; വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

Related Articles

Popular Categories

spot_imgspot_img