web analytics

കപ്പടിച്ച് കണ്ണൂർ

കപ്പടിച്ച് കണ്ണൂർ

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 64-ാം പതിപ്പിൽ കണ്ണൂർ ജില്ല കിരീടം നേടി. 1023 പോയിന്റ് സ്വന്തമാക്കിയ കണ്ണൂർ സ്വർണക്കപ്പ് ഉറപ്പിച്ചു. 

കഴിഞ്ഞ വർഷം ജേതാക്കളായ തൃശൂർ ജില്ല 1018 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1013 പോയിന്റോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും പാലക്കാട് ജില്ല നാലാം സ്ഥാനവും കരസ്ഥമാക്കി.

സ്കൂൾ വിഭാഗത്തിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ നടക്കും.

 വിജയികൾക്കുള്ള കിരീട വിതരണം സമ്മേളനത്തിൽ നടക്കും.

ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും നടൻ മോഹൻലാലും ചേർന്ന് സമ്മാനിക്കും. 

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകുന്ന ചടങ്ങിൽ നടൻ മോഹൻലാൽ വിശിഷ്ടാതിഥിയായിരിക്കും. 

സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും.

മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ് എന്നിവരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

 English Summary

Kannur district won the overall championship at the 64th Kerala State School Arts Festival with 1023 points. Thrissur finished second, followed by Kozhikode and Palakkad. Alathur Gurukulam Higher Secondary School topped the school category. The closing ceremony will be held at Thekkinkadu Maidan, with ministers and cultural leaders attending the event.

kannur-wins-64th-kerala-state-school-arts-festival

Kerala School Kalolsavam, Kannur, Thrissur, Kozhikode, Palakkad, Alathur Gurukulam HSS, Mohanlal, V Sivankutty, VD Satheesan, Kerala Education

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img