web analytics

കുവൈറ്റിൽ മലയാളി നഴ്സ് അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നഴ്സ് അന്തരിച്ചു. കണ്ണൂർ സ്വദേശിനി രഞ്ജിനി മനോജ് (38) ആണ് മരിച്ചത്.

അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സബാഹ് പാലിയേറ്റീവ് കെയർ ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു മരണം.

സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ (ഐവിഎഫ് യൂണിറ്റ്) സ്റ്റാഫ് നഴ്‌സ് ആയിരുന്നു രഞ്ജിനി മനോജ്.

ഭർത്താവ് മനോജ് കുമാറും വിദ്യാർഥികളായ രണ്ട് മക്കളുമായാണ് കുവൈറ്റിൽ താമസിച്ചിരുന്നത്.

രേഖകളിൽ തിരിമറി; അമേരിക്കൻ എംബസി റദ്ദാക്കിയത് 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷ

ന്യൂഡൽഹി: രേഖകളിൽ തിരിമറി കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി.

ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജ് തൽക്കാലികമായി റദ്ദാക്കിയതായും ഇന്ത്യയിലെ യുഎസ് എംബസി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

വിസ അപ്പോയിൻമെന്റുകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ പറഞ്ഞു.

ഇതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചനയോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കുന്നു.

തട്ടിപ്പി് നടക്കുന്നതായി ഫെബ്രുവരി 27ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹ പൊലീസ് വ്യാജ വിസ, പാസ്‌പോർട്ട് അപേക്ഷകളെക്കുറിച്ച് അന്വേഷണം തുടങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് എംബസിയുടെ നടപടി.

വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന് 31-ലധികം പേര്‍ക്കെതിരെയാണ് ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മുതൽ ഓഗസ്റ്റ് വരെ പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലുള്ള ഏജന്റുമാരാണ് തട്ടിപ്പ് വ്യാപിപ്പിച്ചതെന്നാണ് നിഗമനം.

യുഎസ് വിസ ലഭിക്കുന്നതിനായി അപേക്ഷകരും ഏജന്റുമാരും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ എന്നിവയുൾപ്പെടെ വ്യാജ രേഖകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തിയ 21 കേസുകളും പൊലീസ് കണ്ടെത്തി.

വ്യാജ രേഖകൾ നിര്‍മിക്കാൻ അപേക്ഷകരിൽ നിന്ന് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ഈടാക്കിയതായും ഡൽഹിപൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ യുഎസ് സർക്കാർ വിസ തട്ടിപ്പിനും നിയമവിരുദ്ധ കുടിയേറ്റത്തിനും എതിരെ കർശന നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവങ്ങളും പുറത്തുവരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img