കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു;അത്യാധുനിക മൾട്ടി-ലെവൽ കാർ പാർക്കിങ് കേന്ദ്രം ഒരേസമയം 124 കാറുകൾക്ക് പാർക്ക് ചെയ്യാം
കണ്ണൂർ: നഗരത്തിന്റെ ഗതാഗത തിരക്കിനും പാർക്കിങ് സൗകര്യക്കുറവിനും പരിഹാരമായി കണ്ണൂരിൽ ആദ്യമായി അത്യാധുനിക മൾട്ടി-ലെവൽ കാർ പാർക്കിങ് സംവിധാനം പ്രവർത്തനം തുടങ്ങി.
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ആണ് നഗരത്തിന്റെ ദീർഘകാല ആവശ്യമായ പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി ഈ കേന്ദ്രങ്ങൾ നിർമ്മിച്ചത്.
ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിന് സമീപവും ബാങ്ക് റോഡ് പീതാംബര പാർക്കിനോടു ചേർന്നുമാണ് രണ്ട് സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ഒരുങ്ങിയത്.
ജവഹർ സ്റ്റേഡിയം കോർണറിൽ നിർമ്മിച്ച പ്രധാന കേന്ദ്രത്തിന്റെ ഉദ്ഘാടനം എംപി കെ. സുധാകരൻ നിർവഹിച്ചു.
നഗരത്തില്‍ വാഹനം പാര്‍ക് ചെയ്യാന്‍ സ്ഥലമില്ലാത്ത പ്രശ്‌നം മള്‍ട്ടിലെവല്‍ പാര്‍കിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയര്‍ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.
6 നിലകളിൽ 124 കാറുകൾക്ക് ഒരുമിച്ച് പാർക്ക് ചെയ്യാം
ജവഹർ സ്റ്റേഡിയത്തിനു സമീപമുള്ള കെട്ടിടം ആറ് നിലകളിലായി നാല് പാർക്കിങ് യൂണിറ്റുകളോടെ സജ്ജീകരിച്ചിരിക്കുകയാണ്. ഓരോ നിലയിലും 31 കാറുകൾ വീതം, അതായത് ഒരേസമയം 124 കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
കരാര്‍ പുനെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള അതിനൂതന മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കരാറെടുത്ത് പൂര്‍ത്തിയാക്കിയത്. 12.4 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിച്ചത്.
സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും നഗരത്തിൽ ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാർക്കും പാർക്കിങ് സ്ഥലമില്ലാത്തതിന്റെ കാരണം വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്.
അങ്കമാലിയിൽ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
റെയിൽവേ യാത്രക്കാർക്കും നഗരവാസികൾക്കും വലിയ സഹായം
പ്രത്യേകിച്ച്, റെയിൽവേ സ്റ്റേഷനിലും ടൗൺ മേഖലയിലും പാർക്കിങ് കണ്ടെത്താൻ താമസം വരുന്നത് ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്.
ഈ പുതിയ സൗകര്യം പ്രവർത്തനക്ഷമമായതോടെ, യാത്രക്കാരെയും നഗരവാസികളെയും വലിയ രീതിയിൽ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കാർ പാർക്കിങ് നിരക്കുകളും ടിക്കറ്റിംഗ് സംവിധാനവും ഉടൻ പ്രഖ്യാപിക്കും. നഗരത്തെ സ്മാർട്ട് സിറ്റിയിലേക്ക് പരിണമിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി, ഇ-ചാർജിങ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങളും ഭാവിയിൽ കൂട്ടിച്ചേർക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു.
English Summary
A modern multi-level car parking facility has been launched in Kannur to reduce traffic congestion and parking issues. Built under the AMRUT scheme at a cost of ₹12.4 crore, the facility near Jawaharlal Stadium features six floors with space for 124 cars at a time.









