കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ കൂവപ്പള്ളിയിൽ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു.
ഷേർളിയെ കഴുത്തിൽ കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയതിനു ശേഷം ജോബ് സക്കറിയ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്റെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. വീടിന്റെ പിന്നിലെ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നതിനാൽ അതുവഴിയാണ് പൊലീസ് അകത്തേക്ക് പ്രവേശിച്ചത്.
ഇടുക്കി സ്വദേശിനിയായ ഷേർളി ആറുമാസം മുൻപാണ് കൂവപ്പള്ളിയിൽ താമസം മാറിയത്. ഇതിനിടെയാണ് കോട്ടയം കുമ്മനം സ്വദേശിയായ ജോബ് സക്കറിയയുമായി അടുപ്പത്തിലായത്.
ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇതിനെ തുടർന്ന് തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ജോബ് നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് വിവരം. ഇതിനെതിരെ ഷേർളി കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഈ പരാതിക്ക് പിന്നാലെയാണു ഇരട്ടമരണം നടന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
Mystery surrounds the deaths of Shirley and Job Zachariah at Koovappally in Kanjirappally, Kottayam. Police suspect that Job stabbed Shirley on the neck, killing her, and later died by suicide. Shirley had earlier filed a complaint against Job over disputes, including allegations of an affair and financial issues. Police have launched a detailed investigation into the incident.
kanjirappally-koovappally-shirley-job-death-mystery
Kanjirappally, Kottayam News, Koovappally, Suspicious Death, Murder Suicide, Kerala Crime, Police Investigation









