വിവാദങ്ങള്‍ ഏറ്റവും അധികം ബാധിച്ചിട്ടുള്ള നടിയാണ് കങ്കണ റാവത്ത്. തനിക്കെതിരെ ഉയരുന്ന പരാമര്‍ശങ്ങളെയും പരിഹാസങ്ങളെയും തന്റേടത്തോടെ നേരിടുന്ന പ്രകൃതക്കാരിയാണ് താരം. നാല് തവണ ദേശീയ പുരസ്‌കാരം നേടിയ കങ്കണയ്ക്ക് ഇപ്പോള്‍ സമയമത്ര ശരിയല്ല. അതിന്റെ ഉത്തമോദാഹരണമാണ് നടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം ചന്ദ്രമുഖി 2 വിന്റെ പരാജയം. നടിയുടെ കരിയറില്‍ വലിയൊരു കരിനിഴല്‍ തന്നെ ഈ ചിത്രം വീഴ്ത്തി. അടുത്ത ചിത്രത്തോടെ തന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിലാണ് നടിയിപ്പോള്‍. തിരക്കുപിടിച്ച അഭിനയ ജീവിതത്തിനിടയില്‍ ഒട്ടനവധി പ്രണയങ്ങളും കങ്കണയ്ക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും വേണ്ടത്ര വിജയിച്ചില്ല എന്നുമാത്രം.
സമപ്രായക്കാരായ നടിമാരെല്ലാം വിവാഹം കഴിച്ചിട്ടും 36 കാരിയായ കങ്കണ മാത്രം സിംഗിള്‍ ആയി നില്‍ക്കുന്നതെന്താണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ നടിയോട് ചോദിച്ചു. അതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
”അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്റെ വിവാഹമുണ്ടാകും. മറ്റേതൊരു പെണ്‍കുട്ടിയെപ്പോലെ എനിക്കും വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ ആഗ്രഹമുണ്ട്. ലൗ മാര്യേജിന്റെയും അറേഞ്ച്ഡ് മാര്യേജിന്റെയും മിക്‌സാവണം എന്റെ വിവാഹമെന്നാണ് ആഗ്രഹം.. ഒരുപാട് പ്രണയങ്ങള്‍ എനിക്കുണ്ടായി. അവരെല്ലാം എന്നെ ഉപേക്ഷിച്ച് പോയതാണ്. ഞാനൊരിക്കലും അവരെ ഉപേക്ഷിച്ചിരുന്നില്ല. ചെറിയ പ്രായത്തിലുണ്ടാകുന്ന ബന്ധങ്ങള്‍ വിജയിച്ചില്ലെിങ്കില്‍ നിരാശപ്പെടുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. നിങ്ങള്‍ക്ക് ഭാഗ്യമുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. നമ്മുടെ സമയമായിട്ടില്ല. അതുകൊണ്ടാണ് ആദ്യമുണ്ടാകുന്ന ബന്ധങ്ങള്‍ നഷ്ടപ്പെടുന്നത് എന്ന് ചിന്തിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരും. എന്റെ കാര്യത്തില്‍ ഞാന്‍ അങ്ങനെയാണ് വിചാരിച്ചത്. ഒരുപക്ഷേ ദൈവമായിരിക്കും എന്നെ സംരക്ഷിച്ചത്.”
നേരത്തെ തന്റെ കാമുകന്‍മാരെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. എല്ലാ പ്രണയത്തിലും കാമുകന്‍ തന്നെ ഉപേക്ഷിച്ച് പോകുകയാണുണ്ടായതെന്ന് കങ്കണ അന്ന് തുറന്ന് പറഞ്ഞു. ഒരിക്കല്‍ പോലും തനിക്ക് അവരെ ഉപേക്ഷിക്കാന്‍ പറ്റിയിട്ടില്ല. ഇവരില്‍ ആരുടെയെങ്കിലും പേര് പറഞ്ഞാല്‍ ഇവര്‍ പോലും എന്നെ ഉപേക്ഷിച്ചോ എന്ന് നിങ്ങള്‍ക്ക് തോന്നും. അതേസമയം ബന്ധമുപേക്ഷിച്ച ശേഷം ഇവര്‍ തന്റെയടുത്തേക്ക് തിരിച്ച് വരും. എന്നാല്‍ അപ്പോഴേക്കും താന്‍ മറ്റൊരാളുമായി പ്രണയത്തിലായിട്ടുണ്ടാകുമെന്നും കങ്കണ തുറന്ന് പറഞ്ഞു.
തേജസ് ആണ് കങ്കണയുടെ പുതിയ ചിത്രം. ചന്ദ്രമുഖി 2 വിലൂടെ നേടിയ വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പടുത്തലുകള്‍ക്കും പുതിയ ചിത്രത്തിന്റെ വിജയത്തിലൂടെ മറുപടി കൊടുക്കാനുള്ള തയാറെടുപ്പിലാണ് താരം. തേജസിന് ശേഷം എമര്‍ജന്‍സിയാണ് നടിയുടെ അടുത്ത സിനിമ. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് കങ്കണ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തലൈവിക്ക് ശേഷം കങ്കണ അഭിനയിക്കുന്ന ബയോപിക് ചിത്രം എമര്‍ജന്‍സി അടുത്ത വര്‍ഷമാകും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
Read Also: ഭാര്യക്ക് 5 ലക്ഷം ശമ്പളം നൽകും ; കാരണം വ്യക്തമാക്കി സുരേഷ്‌ഗോപി