web analytics

ദുരന്തബാധിതർക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കാം,​ വയനാട്  ആദ്യഘട്ടത്തിൽ നൽകുന്നത് 178 വീടുകൾ

ദുരന്തബാധിതർക്ക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കാം,​ വയനാട്  ആദ്യഘട്ടത്തിൽ നൽകുന്നത് 178 വീടുകൾ

തിരുവനന്തപുരം ∙ വയനാട് ദുരന്തബാധിതർക്കായി കൽപ്പറ്റ ടൗൺഷിപ്പിൽ നിർമ്മിച്ച വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു. 

ആദ്യഘട്ടമായി 178 വീടുകളാണ് വിതരണം ചെയ്യുക. നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് സ്വന്തം വീടുകൾ സ്വയം തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടാകും.

കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് നറുക്കെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദമായി ചർച്ച ചെയ്തത്. 

നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉദ്ഘാടന തീയതി ഉൾപ്പെടെയുള്ള അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. 

മന്ത്രി ഒ.ആർ. കേളുവും ടി. സിദ്ധിഖ് എം.എൽ.എയും അടങ്ങുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു.

അതേസമയം, വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കുള്ള ധനസഹായം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 

സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തുന്നതുവരെ ദുരന്തബാധിതർക്ക് ജീവനോപാധി സഹായം നൽകുന്ന പദ്ധതി നീട്ടിയതായി സർക്കാർ ഉത്തരവായി. 

ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് ദിവസേന 300 രൂപ വീതം, മാസത്തിൽ 9000 രൂപയാണ് അനുവദിക്കുന്നത്. ഈ സഹായം ജൂൺ വരെയോ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതുവരെയോ തുടരും.

ഡിസംബർ വരെ 656 കുടുംബങ്ങളിലെ 1185 പേർക്ക് മാസം 9000 രൂപ വീതം സഹായം നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബങ്ങളിൽ മൂന്നുപേർക്ക് വരെ ഈ ധനസഹായം ലഭിക്കും. 

ദുരന്തനിവാരണ നിയമപ്രകാരം ആദ്യം മൂന്ന് മാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. ദുരന്തബാധിതരുടെ ആവശ്യത്തെ തുടർന്ന് ഇത് പിന്നീട് ഡിസംബർ വരെ നീട്ടിയിരുന്നു.

English Summary

The Kerala government will hand over houses built for Wayanad disaster victims at the Kalpetta township through a lottery system, with 178 houses being allotted in the first phase, said Minister O.R. Kelu. Beneficiaries will be able to choose their homes through the draw. Meanwhile, financial livelihood assistance for Mundakkai–Chooralmala disaster victims will continue until June or until house construction is completed and keys are handed over.

kalpetta-township-houses-lottery-wayanad-disaster-victims

Wayanad disaster, Kalpetta township, Kerala government, Disaster rehabilitation, Lottery house allotment, Mundakkai Chooralmala, Livelihood assistance, O R Kelu, Kerala relief measures

spot_imgspot_img
spot_imgspot_img

Latest news

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Other news

‘എനിക്ക് മടുത്തെടീ’, ഒരു കോൾ പോലും ബിസിയാകാൻ പാടില്ല; അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി

'എനിക്ക് മടുത്തെടീ', ഒരു കോൾ പോലും ബിസിയാകാൻ പാടില്ല; അങ്കമാലിയിലെ 21കാരിയുടെ...

ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം തുടങ്ങി

ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചെന്ന് പരാതി; അസ്വാഭാവിക മരണത്തിന് കേസ്, അന്വേഷണം...

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം, ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം, ജാമ്യാപേക്ഷയിൽ കോടതി വിധി...

ടോഗോ സ്വദേശിനി ഇന്ത്യയിലേക്ക് വന്നത് രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി; നെടുമ്പാശേരിയിൽ ഇൻലൈൻ സ്ക്രീനിങ്ങിനിടെ കുടുങ്ങി

ടോഗോ സ്വദേശിനി ഇന്ത്യയിലേക്ക് വന്നത് രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി; നെടുമ്പാശേരിയിൽ...

Related Articles

Popular Categories

spot_imgspot_img