പാലക്കാട്: കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഗതാഗത നിയന്ത്രണം. നവംബർ 15ന് വൈകുന്നേരം അഞ്ച് മുതൽ പത്ത് മണിവരെയാണ് നിയന്ത്രണം. പാലക്കാട് ഒലവക്കോട് ശേഖരീപുരം, കൽമണ്ഡപം ബൈപാസിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.(Kalpathi Rathotsavam: Traffic control in Palakkad district on November 15)
അന്നേ ദിവസം വാളയാർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വലിയ വാഹനങ്ങൾ വാളയാർ ടോൾ പ്ലാസ ഹൈവേയിൽ പാർക്ക് ചെയ്യുകയും ചെറിയ വാഹനങ്ങൾ കോട്ടമൈതാനം, കെ.എസ്.ആർ.ടി.സി, മേലാമുറി, പറളി, മുണ്ടൂർ വഴി പോകേണ്ടതുമാണ്.
കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തുനിന്ന് വാളയാർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ മുണ്ടൂർ ഭാഗത്ത് പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ മുണ്ടൂർ കൂട്ടുപാത പറളി വഴി പാലക്കാട് ടൗണിലെത്തി കൽമണ്ഡപം ചന്ദ്രനഗർ വഴി പോകണം.