ഇടുക്കി: കല്ലട ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലാണ് അപകടം നടന്നത്.(Kallada bus collides with bike; A tragic end for the 19-year-old boy)
ആൽബർട്ടിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിനെ പിന്നീട് എറണാകുളത്തേയ്ക്ക് മാറ്റി.
പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് ആണ് ഇവർ താമസിക്കുന്നത്.