ചെറു സ്ഫോടനം ഉണ്ടാക്കി തീ പടർത്തുന്ന ലഘുസ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ച് നടത്തിയ ആക്രമണമോ ? സംശയിച്ച് കേന്ദ്ര ഏജൻസികൾ. നടന്നത് ​ഗൗരവമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി. തീവ്രവാദ കേസുകളിൽ നിരന്തരം പേര് വരുന്ന കളമശേരിയിൽ നടന്നതിനെക്കുറിച്ച് അന്വേഷിച്ച് അമിത് ഷാ.

കൊച്ചി: ക്രിസ്തു പിതാവായ യഹോവയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് വിശ്വസിക്കുന്ന സമൂഹമാണ് യഹോവ സാക്ഷികൾ. ഇവരുടെ മേഖല പ്രാർത്ഥനാ യോ​ഗം വെള്ളിയാഴ്ച്ച മുതൽ സാമറ ഇന്റർനാഷണൽ കൺവെൻഷൻ‌ സെന്ററിൽ നടക്കുകയാണ്. വെള്ളിയാഴ്ച്ച് ആരംഭിച്ച് ഞായറാഴ്ച്ച സമാപിക്കുന്ന രീതിയിൽ മൂന്ന് ദിവസത്തേയ്ക്കാണ് സമ്മേളനം നിശ്ചയിച്ചത്. അവസാന ദിനമായത് കൊണ്ടും, ഞായറാഴ്ച്ചയായതിനാലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കൂടുതലായിരുന്നു ഇന്നത്തെ പ്രാർത്ഥനയോ​ഗത്തിന്. വേദിയിൽ നിന്നും പ്രാർത്ഥനയും ​ഗാനവും ഉയർന്നതിന് പിന്നാലെ കൃത്യം ഹാളിന്റെ മധ്യത്തിൽ ആദ്യം സ്ഫോടനം ഉണ്ടായെന്ന് ഹാളിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർച്ചയായി മൂന്ന് സ്ഫോടനം ഉണ്ടായെന്ന് ചിലർ വ്യക്തമാക്കി. മറ്റ് ചിലർ നാല് സ്ഫോടനം വരെ ഉണ്ടായെന്നും പറയുന്നു. ഇവിടെ ഉണ്ടായിരുന്ന സ്ത്രീയാണ് മരണപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റതും ഈ ഭാ​ഗത്ത് നിന്നവർക്ക് തന്നെയാണ്. താഴെയിട്ടാൽ വൻ പൊട്ടിത്തെറി ശബ്ദത്തോടെ തീ പടർത്തുന്ന ലഘു സ്ഫോടക വസ്തുക്കൾ ഉപയോ​ഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് അനൗദ്യോ​ഗിക വിവരം. പക്ഷെ ഇക്കാര്യത്തിൽ ഔദ്യോ​ഗികമായി പ്രതികരിക്കാൻ പോലീസ് തയ്യാറായില്ല. സ്ഫോടനത്തിന് പിന്നാലെ ഹാളിന് പുറത്തേയ്ക്ക് കടക്കാനാവാതെ നിരവധി പേർക്ക് പരിക്ക് പറ്റി. രക്ഷപ്പെടാൻ ഒരു ഭാ​ഗത്ത് രണ്ട് വാതിലുകൾ മാത്രം ഉണ്ടായിരുന്നതും പരിക്ക് വർദ്ധിക്കാൻ കാരണമായി. അപകടം നടന്ന കൺവെൻഷൻ സെറ്ററിന് ചുറ്റും നിരവധി നിർണായകമായ വ്യവസായ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.

ഭാരത് ഇലക്ട്രോണിക്സ്, നെക്സ്റ്റ് ഇലക്ട്രോണിക് സിറ്റി , സർ‌ക്കാർ വ്യവസായ പാർക്ക് എന്നിവയെല്ലാം സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിന് ചുറ്റുമാണ്. കൂടാതെ നാവികസേനയുടെ ആയുധസംഭരണ കേന്ദ്രം സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അടുത്താണ്.

​ഗൗരവമെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

കളമശേരിയിൽ സ്ഫോടനം നടക്കുമ്പോൾ സംസ്ഥാന ഭരണനേതൃത്വം മുഴുവൻ ദില്ലിയിലാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റിയോ​ഗം ദില്ലിയിൽ നടക്കുകയാണ്. കൂടാതെ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം പ്രകടനവും ദില്ലിയിൽ പുരോ​ഗമിക്കുകയാണ്. ഇതിലേയ്ക്ക് പുറപ്പെടാൻ തുടങ്ങുമ്പോളാണ് മുഖ്യമന്ത്രിയ്ക്ക് സ്ഫോടന വിവരം ലഭിക്കുന്നത്. തുടർന്ന് ഇന്റലിജൻസ് എഡിജിപി, ക്രമസമാധാന ചുമതലയുള്ള ഡിജിപി എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. ഇരുവരോടും സംഭവസ്ഥലത്തേയ്ക്ക് പോകാനും മുഖ്യമന്ത്രി നിർേദശിച്ചു. അതിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി നടന്നത് ​ഗൗരവമെന്ന് സമ്മതിച്ചു. തീവ്രവാദ ആക്രമണമാണോ ഉണ്ടായതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അനുകൂലമായി പ്രതികരിച്ച് മുഖ്യമന്ത്രി നൽകിയ മറുപടി ഇങ്ങനെ : വരട്ടെ , നോക്കാം. എന്നിട്ട് എല്ലാ പറയാം. പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി ​ഗോവിന്ദൻ സ്ഫോടനത്തെ, പാലസ്തീൻ ആക്രമണത്തിനോട് കേരളം ഐക്യദാർഢ്യപ്പെടുമ്പോൾ , അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് പറഞ്ഞത് വലിയ അഭ്യൂഹങ്ങൾ പടർത്തി. ദില്ലിയിലുള്ള മന്ത്രി പി.രാജീവ് കൊച്ചിയിലേയ്ക്ക് തിരിച്ചു.

 

ഇടപെട്ട് അമിത് ഷാ

സ്ഫോടനം അറിഞ്ഞയുടൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. അന്വേഷണത്തിൽ എല്ലാ സഹകരണവും വാ​ഗ്ദാനം ചെയ്തു. കേന്ദ്ര ഏജൻസികൾ കളമശേരിയിൽ എത്തി പരിശോധന ആരംഭിച്ചു. കൺവെൻഷൻ സെന്ററിൽ നടന്നത് മനപൂർവ്വമായ സ്ഫോടനമാണെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. കുക്കിങ്ങ് ​ഗ്യാസിന്റെ സാന്നിധ്യം സ്ഫോടനം നടന്ന സ്ഥലത്ത് ഇല്ല. കൂടാതെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടവും അല്ലെന്ന് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായി . സ്ഫോടനം നടത്തിയവരുടെ ലക്ഷ്യം പലതുമാകാമെന്ന് ഉദ്യോ​ഗസ്ഥർ അനൗദ്യോ​ഗികമായി പറയുന്നു. വലിയ അപകടം ഉണ്ടാക്കുക എന്നതിനേക്കാൾ, മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള ചെറു സ്ഫോടനമാണ് നടന്നിരിക്കുന്നത്. എന്തിന് വേണ്ടി ? ആരാണ് നടത്തിയത് ? എങ്ങനെ നടത്തി ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കണം.

 

Read Also : യഹോവ സാക്ഷികളുടെ യോ​ഗത്തിനിടെ പൊട്ടിത്തെറി. ഒരാൾ‌ മരിച്ചു. നിരവധി പേർക്ക് പരിക്ക്

 

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്

കൊച്ചി: 'നാൻസി റാണി' എന്ന ചിത്രത്തിന്റെ പ്രമോഷന് നടി അഹാന കൃഷ്ണ...

ഈ എ.ടി.എമ്മിൽ സ്വർണമിട്ടാൽ പണം കിട്ടും; എഐ സ്വർണ പണയം; മാറ്റത്തിന് തുടക്കമിട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

വാറങ്കൽ: പെട്ടിയിൽ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം...

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് ഹാങ്ങർ ഹുക്ക്; 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തിരികെ ജീവിതത്തിലേക്ക്

കൊച്ചി: 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യൽ മീഡിയ താരം ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ: വിവാഹ വാഗ്‌ദാനം​ നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സോഷ്യൽ മീഡിയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!