web analytics

ബൈ ബൈ പിണറായി’ ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ: കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി


  • ‘ബൈ ബൈ പിണറായി’ ഫ്ലക്സിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ
    : കളമശ്ശേരിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

എറണാകുളം: അടുവാശേരിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ‘ബൈ ബൈ പിണറായി’ ഫ്ലക്സിനെ ചൊല്ലിയ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

സംഭവം കളമശ്ശേരി മണ്ഡലത്തിലാണ് ഉണ്ടായത്. ഇവിടെ മന്ത്രി പി രാജീവ് മത്സരിക്കുന്ന സാഹചര്യത്തിൽ പ്രചാരണ ചൂട് ഉയർന്നിരിക്കുകയാണ്.

പ്രദേശത്തെ കോൺഗ്രസ് ഓഫീസിൽ ‘ബൈ ബൈ പിണറായി’ എന്ന ഫ്ലക്സുകൾ സ്ഥാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസവും ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷം ഉണ്ടായത്.

ഫ്ലക്സ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടെത്തിയ സിപിഎം പ്രവർത്തകർ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. ഫ്ലക്സ് മാറ്റിയില്ലെങ്കിൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.

സംഭവത്തെ തുടർന്ന് ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

അതേസമയം, കോൺഗ്രസ് പ്രവർത്തകർ സിപിഎം പ്രവർത്തകർക്കെതിരെ പരാതി നൽകി. കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ച് കയറി സാധനങ്ങൾ നശിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

English Summary

A clash broke out between LDF and UDF workers in Kalamassery, Ernakulam, over a political flex banner. The argument escalated into a physical confrontation, with allegations of threats and vandalism. Police intervened and an investigation is underway.

kalamassery-clash-ldf-udf-flex-banner-issue

Ernakulam News, Kalamassery Clash, LDF UDF Conflict, Kerala Politics, Political Violence, P Rajeev, Congress CPM Clash, Breaking News, Kerala Election, India News

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

Related Articles

Popular Categories

spot_imgspot_img