web analytics

മെട്രോ പില്ലറിലേക്ക് ബൈക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

മെട്രോ പില്ലറിലേക്ക് ബൈക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

കൊച്ചി: കൊച്ചി കളമശേരിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ (25) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലിടിച്ച് തകർന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. മുഹമ്മദ് മുസ്തഫ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അഞ്ചലിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു

ഇതിനിടെ, കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവറെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ആറുമണിയോടെ അഞ്ചൽ–ആയൂർ റൂട്ടിൽ കൈപ്പിള്ള മുക്കിന് സമീപമാണ് അപകടം നടന്നത്.

കുളത്തൂപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും, അഞ്ചൽ അഗസ്ത്യക്കോട്ടേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ബസിന്റെ ഡീസൽ ടാങ്കിലേക്കാണ് കാർ ഇടിച്ചുകയറിയതെന്ന് റിപ്പോർട്ടുണ്ട്.

ENGLISH SUMMARY

A 25-year-old man, Mohammed Musthafa from Malappuram, died in a bike accident at Kalamassery, Kochi, after the bike lost control and crashed into a metro pillar. Police suspect overspeeding, and CCTV footage has surfaced. In another incident, a KSRTC bus and a car collided near Kaippilla Mukku on the Anchal–Ayoor route in Kollam, seriously injuring the car driver. A 25-year-old man, Mohammed Musthafa from Malappuram, died in a bike accident at Kalamassery, Kochi, after the bike lost control and crashed into a metro pillar. Police suspect overspeeding, and CCTV footage has surfaced. In another incident, a KSRTC bus and a car collided near Kaippilla Mukku on the Anchal–Ayoor route in Kollam, seriously injuring the car driver.

kalamassery-bike-crash-metro-pillar-youth-dead-anchal-ksrtc-car-accident

Kochi, Kalamassery, bike accident, metro pillar, Mohammed Musthafa, Malappuram, CCTV, overspeeding, Kerala police, Kollam, Anchal, KSRTC, car accident, road accident, breaking news

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

Related Articles

Popular Categories

spot_imgspot_img