കാക്കനാട് 17 കാരി പ്രസവിച്ചു; ഭർത്താവായ 23 കാരൻ അറസ്റ്റിൽ; കള്ളി പുറത്തായത് ആശുപത്രിയിൽ ആധാർ കാർഡ് സമർപ്പിച്ചതോടെ
കാക്കനാട്: 17 കാരി പ്രസവിച്ചതോടെ ബാലവിവാഹം പുറത്തായി. തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്.
ആശുപത്രിയിൽ ആധാർ കാർഡ് സമർപ്പിച്ചതോടെയാണ് സംഭവം വെളിച്ചത്തെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം തൃക്കാക്കര പൊലിസിൽ അറിയിച്ചു.
വാതുരുത്തി നഗരത്തിൽ താമസിക്കുന്ന പെൺകുട്ടിയുടെ ഭർത്താവായ 23 കാരനായ മധുര സ്വദേശി പ്രേംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നേരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ആചാരപരമായി വിവാഹം കഴിച്ച ശേഷമാണ് ഇരുവരും കൊച്ചിയിൽ എത്തി ഒരുമിച്ച് താമസിച്ചു തുടങ്ങിയത്. എന്നാൽ വിവാഹം നിയമവിരുദ്ധമായതിനാൽ, ബാലവിവാഹത്തിന് കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുക്കുമെന്നും, വിവാഹം നടത്തിക്കൊടുത്തവർക്കും നിയമപരമായ നടപടി നേരിടേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.
35 വർഷം നീണ്ട കാത്തിരിപ്പ്; സംസ്ഥാനത്തെ ആദ്യത്തെ കോളേജ് പിടിച്ച് കെ.എസ് .യു
മൂന്നരപതിറ്റാണ്ടിന് ശേഷം കോട്ടയം സിഎംഎസ് കോളേജ് യൂണിയൻ കെഎസ് യുവിന്. സി.ഫഹദ് ചെയർമാനായും ജനറൽസെക്രട്ടറിയായി മീഖൽ എസ് .വർഗീസും തിരെഞ്ഞടുക്കപ്പെട്ടു.വെള്ളിയാഴ്ച വെളുപ്പിനെ കോളേജിന്റെ വബ്സൈറ്റിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചത്.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അലൻ ബിജുവും ജോൺ കെ. ജോസും തിരഞ്ഞെടുക്കപ്പെട്ടു.ടി.എസ് സൗപർണിക ആർട്സ് ക്ളബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായി മജു ബാബുവും ഉൾപ്പെടുന്ന 15 അംഗ യൂണിയൻ അംഗങ്ങളാണ് കോളേജിന്റെ മറ്റൊരു രാഷ്ട്രീയ ചരിത്രത്തിന് തുടക്കം കുറിച്ച് ജയിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ആദ്യ ഘട്ട തിര ഞ്ഞടുപ്പിൽ കെഎസ് യുവിന് മേൽക്കൈയുണ്ടെന്ന് മനസിയായതോടെ തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ എസ്എഫ്ഐ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെഎസ് യു പ്രവർത്തകർ കാമ്പസില് പ്രതിഷേധമുയര്ത്തി.
അതോടെ സംഘര്ഷ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ വന് സന്നാഹത്തിന് നടുവിലാണ് തിരഞ്ഞെടുപ്പും വോട്ടെടുപ്പും നടന്നത്. വൈകിട്ട് നാലര മുതൽ തുടങ്ങിയ സംഘര്ഷത്തിനും അക്രമത്തിനും ഒടുവിൽ പത്ത് മണിയോടെയാണ് വിദ്യാർഥികൾ പിരിഞ്ഞത്.