web analytics

കാക്കേ, കാക്കേ, മാലയവിടെ… മൂന്നര പവൻ്റെ മാലയുമായി പറ പറന്ന കാക്കയെ കയ്യോടെ പൊക്കി

കാക്കേ, കാക്കേ; മാലയവിടെ… മൂന്നര പവൻ്റെ മാലയുമായി പറ പറന്ന കാക്കയെ കയ്യോടെ പൊക്കി

കയ്പമംഗലം: മൂന്നരപ്പവന്റെ മാലയുമായി കാക്ക പറപറന്നു. കയ്പമംഗലത്ത് ആണ് സംഭവം. മൂന്നരപ്പവന്റെ സ്വർണമാലയുമായി പറന്ന കാക്കയ്ക്ക് പിന്നാലെ അരമണിക്കൂറോളം നീണ്ടൊരു തെരച്ചിൽ. മതിലകം പഞ്ചായത്തിലെ കുടുക്കുവളവിലെ 77-ാം നമ്പർ അങ്കണവാടിയുടെ മുറ്റത്ത് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം.

അങ്കണവാടി ഹെൽപ്പർ ഷേർളി തോമസ് ശുചീകരണത്തിനിടെ ചൂലിൽ മാല കൊളുത്തി. അതോടെ അതൂരി ഗോവണിപ്പടിയരികിലെ തൂണിൽ, ഉച്ചഭക്ഷണപ്പൊതിയോടൊപ്പം, മാല സൂക്ഷിച്ചുവച്ചിരുന്നു. കുറച്ചു സമയത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഭക്ഷണപ്പൊതി ചിതറിക്കിടക്കുകയും മാല കാണാതാവുകയും ചെയ്തു.

പരിഭ്രമിച്ച ഷേർളിയുടെ നിലവിളി കേട്ട് പ്രദേശവാസികളായ പനയ്ക്കൽ സോമൻ, വെമ്പുലി, ഗുലാബി എന്നിവർ സ്ഥലത്തെത്തി. കുട്ടികളുമായി സ്‌കൂൾ ബസ് കാത്തുനിന്ന ചിലർ, മാല പോലൊരു വസ്തുവുമായി കാക്ക പറന്നതായി സൂചന നൽകി.

അടുത്തുള്ള മാവിൻ കൂട്ടത്തിൽ നടത്തിയ പരിശോധനയിൽ ‘വില്ലൻ’ കാക്ക മരക്കൊമ്പിൽ ഇരുന്ന് ചുണ്ടിൽ മാല പിടിച്ചിരിക്കുന്നതായി കണ്ടു. നാട്ടുകാർ ബഹളമുണ്ടാക്കി കൂക്കുവിളികളോടെ കാക്കയെ പറപ്പിക്കാൻ ശ്രമിച്ചു. കൂട്ടത്തിലുണ്ടായിരുന്ന സോമൻ കല്ലെറിഞ്ഞതോടെ “ക്രാ… ക്രാ…” എന്നൊച്ചയോടെ കാക്ക പറന്നു.

കാക്കയുടെ ചുണ്ടിൽ നിന്ന് വിട്ട മാല നിലത്ത് വീണു. നാട്ടുകാർ അതിനെ സുരക്ഷിതമായി കൈപ്പിടിയിലാക്കിയപ്പോൾ ഷേർളിക്ക് ആശ്വാസമായി .

ഷേർളി ആശ്വാസനെടുവീർപ്പ് വിട്ടു. കൈവിട്ട സ്വർണം തിരികെ ലഭിച്ചതോടെ, അവർക്കും നാട്ടുകാർക്കും ‘ആകാശത്തോളം’ സന്തോഷം.

കാക്ക കൊണ്ടുപോയ സ്വർണ വള തിരികെ കിട്ടി

മഞ്ചേരി: മൂന്ന് വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണ വള തിരികെ കിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്. മലപ്പുറം തൃക്കലങ്ങോട് പെരുമ്പലത്തിലാണ് അവിശ്വസനീയ സംഭവം നടന്നത്.

പെരുമ്പലത്തിൽ സുരേഷിന്റെ മരുമകൾ ഹരിത ശരത്തിന്റെ വളയാണ് കാക്ക കൊത്തിക്കൊണ്ടു പോയത്.

2022 ഫെബ്രുവരി 24ന് ആണ് സംഭവം. വീട്ടിലെ കുളിമുറിയ്ക്കു സമീപം തുണി ‍അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു വള. ഹരിതയുടെ വിവാഹ നിശ്ചയത്തിന് അണിയിച്ച ഒന്നര പവൻ തൂക്കം വരുന്ന വളയാണിത്.

തുണി ‍അലക്കുന്നതിനിടെ ഹരിതയുടെ കണ്ണുവെട്ടിച്ച് കാക്ക വള കൊത്തിക്കൊണ്ടു പോയി. തുടർന്ന് വീട്ടുകാർ ദിവസങ്ങളോളം തിരഞ്ഞെങ്കിലും വള കണ്ടെത്താനായില്ല.

കഴിഞ്ഞ മാസം നാട്ടുകാരനായ ചെറുപള്ളി അൻവർ സാദത്ത് മാങ്ങ പറിക്കാൻ കയറിയപ്പോൾ മുറിഞ്ഞു കിടക്കുന്ന വളക്കഷ്ണങ്ങൾ കൂട്ടിൽ നിന്നു ലഭിക്കുകയായിരുന്നു.

തുടർന്ന് അൻവർ സാദത്ത് വലയുടെ ഉടമയെ കണ്ടെത്തി തിരിച്ചേൽപിക്കാൻ തൃക്കലങ്ങോട് പൊതുജനവായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി ഇ.വി.ബാബുരാജിനെ അറിയിച്ചു.

ഇദ്ദേഹം വള കിട്ടിയ വിവരം അറിയിച്ച് വായനശാലയിൽ മേയിൽ നോട്ടിസ് പ്രദർശിപ്പിച്ചു. തെളിവു സഹിതം വരുന്നവർക്ക് വള നൽകുമെന്നായിരുന്നു അറിയിപ്പിൽ പറഞ്ഞത്.

ഈ വിവരം സുരേഷിന്റെ അടുക്കലെത്തി. പിന്നാലെ വള വാങ്ങിയ പെരിന്തൽമണ്ണയിലെ ജ്വല്ലറിയിലെ ബിൽ, വള അണിയിക്കുന്ന ഫോട്ടോ അടങ്ങിയ ആൽബം തുടങ്ങിയവ തെളിവായി നൽകിയാണ് കഴിഞ്ഞ ദിവസം വള തിരിച്ചു വാങ്ങിയത്.

കാക്കകൾ എവിടെയും പോയിട്ടില്ല, അത് ചേക്കമാറ്റം മാത്രം


കൊച്ചി: രാജ്യത്ത് ഏറ്റവുമധി​കം കാക്കകളുള്ളത് കേരളത്തിലാണ്. എന്നാൽ,​ കാക്കകളെ ധാരാളമായി കണ്ടിരുന്ന പല പ്രദേശങ്ങളിലും കുറവുണ്ടായതായാണ് കാണപ്പെടുന്നത്.

അത് ചേക്കമാറ്റം മാത്രമാണ് എന്നാണ് പക്ഷിനിരീക്ഷകരുടെ കണ്ടെത്തൽ.വികസന പ്രവർത്തനങ്ങളും ഭക്ഷണലഭ്യതയിലെ പ്രശ്നങ്ങളും കാരണം അവ താവളം മാറ്റുന്നുണ്ട്.

കൂട് മാറിയെങ്കിലും കാക്കകൾ ഇവിടെത്തന്നെയുണ്ട്, കൂട്ടിനകത്ത് പഴയപോലെ കുഞ്ഞുങ്ങളുമുണ്ട്.

കാർഷിക സർവകലാശാലയുടെ വന്യജീവി വിഭാഗവും ബേർഡ് കൗണ്ട് ഇന്ത്യ എന്ന സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിൽ ഇതുസംബന്ധിച്ച് സമാന കണ്ടെത്തലാണുള്ളത്.

മഴക്കാലത്തും വേനൽക്കാലത്തുമായി ആറു വർഷത്തിലേറെ നീണ്ട പഠനം മറ്റു പല പക്ഷികളെയും പോലെ കാക്കകളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ലെെന്ന് കണ്ടെത്തി. ഒളികണ്ണെറിഞ്ഞും മനുഷ്യരെ നിരീക്ഷിച്ചും കളിപ്പിച്ചും ആവശ്യമുള്ള തീറ്ര അവ കൊക്കിലൊതുക്കുന്നുമുണ്ട്.

താവളം മാറാൻ കാരണംകാക്കകളുടെ പ്രധാന ആഹാരം ഭക്ഷണാവശിഷ്ടങ്ങൾ തന്നെയാണ്. മുൻകാലങ്ങളിൽ വീട്ടുമുറ്റളിൽനിന്നും പരിസരങ്ങളിൽനിന്നും ഇത് ആവോളം ഭക്ഷണം ലഭിക്കുമായിരുന്നു.

നഗരവൽക്കരണവും ഫ്ലാറ്റ് സംസ്കാരവും വ്യാപകമായതോടെ ആ നിലയിൽ കാര്യമായ മാറ്റുണ്ടായി. ബംഗളൂരുവിലും ഇത്തരത്തിൽ കാക്കകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന പ്രചാരണം ശക്തമായിരുന്നു.

അവിടെയും കാക്കകളുടെ അനുയോജ്യ ഇടങ്ങൾ തേടിയുള്ള പറന്നകലൽ മാത്രമാണ് ഉണ്ടായത്. കൃഷിയിടങ്ങളിലെ കടുത്ത കീടനാശിനി പ്രയോഗങ്ങളും മറ്റിടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നു.

കേരളത്തിൽരണ്ടിനം കാക്കകളാണ് കേരളത്തിൽ പൊതുവേ കണ്ടുവരുന്നത്,​ ബലികാക്ക (ജംഗിൾ ക്രോ)യും പേനകാക്ക (ഹൗസ് ക്രോ)യും. ബലികാക്കകളുടെ തൂവലുകൾ പൂർണമായും കറുത്തതാണ്.

കഴുത്തും തലയും ചാരനിറമുണ്ടാവും പേനകാക്കകൾക്ക്. ഡിസംബർ മുതൽ ജൂൺ വരെയാണ് ഇണചേരലും മുട്ടയിടലും.മൂന്ന് മുതൽ ഒൻപത് വരെ മുട്ടകളുണ്ടാകും

English Summary :

In Kaipamangalam, Kerala, a crow flew off with an anganwadi helper’s gold chain worth 3.5 sovereigns. After a half-hour chase, villagers managed to recover the chain.

kaipamangalam-crow-steals-gold-chain-recovered

Kaipamangalam crow gold chain, crow steals gold Kerala, 3.5 sovereign gold chain crow, Kerala viral news, Thrissur crow news, anganwadi incident Kerala

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img