സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗീകരിച്ച വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും.
അതേസമയം തന്റെ അനുവാദമില്ലാതെ വിയോജനക്കുറിപ്പ് നീക്കം ചെയ്തതായി കോണ്‍ഗ്രസ് എംപി സയ്യിദ് നസീർ ഹുസൈൻ ആരോപിച്ചു.
“വഖഫ് (ഭേദഗതി) ബില്ലിലെ സംയുക്ത സമിതി അംഗമെന്ന നിലയിൽ സയ്യിദ് നസീർ ബില്ലിനെ എതിർത്ത് വിശദമായ വിയോജനക്കുറിപ്പ് സമർപ്പിച്ചിരുന്നു.
എന്നാല്‍ എന്റെ സമ്മതം ചോദിക്കാതെ വിയോജിപ്പിന്‍റെ ചില ഭാഗങ്ങൾ തിരുത്തിയെഴുതിയെന്നാണ് ഹുസൈന്‍ ആരോപിക്കുന്നത്.
വഖഫിൻ്റെ ആനുകൂല്യങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും സ്ത്രീകൾക്കും അനാഥർക്കും നൽകണമെന്ന് ഞങ്ങൾ നിര്‍ദേശിച്ചിട്ടുണ്ടെന്നും സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അധ്യക്ഷന്‍ ജഗദംബിക പാൽ പറഞ്ഞു.
നിലവിലെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാൽ തന്നെ വഖഫ് ആക്കാം.
എന്നാൽ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ആക്കാൻ കഴിയുകയുള്ളൂ.
1995ലുള്ള വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ഭേദഗതി. ഇത് വഖഫ് ബോർഡുകളുടെ സ്വത്ത് വിനിയോഗവും അധികാരപരിധിയും നിയന്ത്രിക്കുന്നു.
സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അധ്യക്ഷന്‍ ജഗദംബിക പാൽ, ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ ചേര്‍ന്നാണ് വഖഫ് (ഭേദഗതി) ബില്‍ അവതരിപ്പിക്കുന്നത്.
ജനുവരി 29 ബുധനാഴ്ചയാണ് ജെപിസി കരട് റിപ്പോർട്ടും ഭേദഗതി ബില്ലും അംഗീകരിച്ചത്.
ജനുവരി 30ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് റിപ്പോർട്ട് കൈമാറി.
ജനുവരി 31ന് ആരംഭിച്ച പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ഏപ്രിൽ 4 വരെ തുടരും.