web analytics

സ്കോലൻഡ് മലയാളി അസോസിയേഷൻ (എസ്.എം.എ.)യുടെ നേതൃത്വത്തിൽ സംയുക്ത ഈസ്റ്റർ -വിഷു -ഈദ് ആഘോഷം ഏപ്രിൽ 26ന്

സമൂഹത്തിന്റെ ഐക്യത്തിന്റെയും , സ്നേഹത്തിന്റെയും പ്രതീകമായി, എസ്.എം.എ. (സ്കോട്ലൻഡ് മലയാളി അസോസിയേഷൻ) ഏപ്രിൽ 26ന് വൻ ആഘോഷത്തിനൊരുങ്ങുന്നു. വിവിധ സംസ്കാരങ്ങളും പാരമ്പര്യങ്ങളും കോര്‍ത്തിണക്കിയ , ഈ സംയുക്ത പരിപാടി മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും, മത സൗഹാർദവും, ശക്തി പെടുത്തുക എന്നതാണ് ലക്ഷ്യം.

ഏപ്രിൽ 26ന് വൈകുന്നേരം 4 മണിക്ക് പരിപാടികൾ ആരംഭിക്കും. വിവിധ സംഘടനാ നേതാക്കളും, സാമൂഹിക, സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും. സമകാലിക, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ഒരു മനോഹര നാടകപ്രകടനം അരങ്ങേറും. SMA യുടെ യുവ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ബാൻഡ് പരിപാടിയുടെ ആവേശം വർധിപ്പിക്കും.

വിവിധ നൃത്തപ്രകടനങ്ങൾ ചടങ്ങിന് വർണ്ണശബളത നൽകും. കുട്ടികൾക്കായി വിവിധ സമ്മാനങ്ങളും, ഉപഹാരങ്ങളും, വിനോദപരിപാടികളും , ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. “ഇത്തരത്തിലുള്ള സംയുക്ത ആഘോഷങ്ങൾ, സമൂഹത്തിൽ ഒത്തൊരുമയും, സഹകരണവും വർധിപ്പിക്കാനും, വ്യത്യാസങ്ങളെ മറന്ന് സഹവർത്തിത്വം ഉണർത്താനാകും ഈ അവസരം,” എന്നായിരുന്നു എസ്.എം.എ. പ്രസിഡന്റ് ശ്രീ. ഡോ. ലിബു മഞ്ചക്കൽ അറിയിച്ചത്.

പരിപാടിയിലേക്ക് പ്രാദേശിക സംഘടനകളുടെയും, വിദ്യാർഥികളുടെയും സഹകരണത്തോടെ വലിയ ഒരു ജനകീയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സിന്റോ പാപ്പച്ചൻ അറിയിച്ചു . “ഒരുമയുടെ ശക്തി സമൂഹത്തെ മുന്നോട്ട് നയിക്കും” എന്ന സന്ദേശവുമായാണ് ഈ സംയുക്ത ഉത്സവം ഒരുങ്ങുന്നത്.

കലയും കേരളീയ സംസ്ക്കാരവും ഒരുമിച്ച് സംഗമിക്കുന്ന, എസ്.എം.എ.യുടെ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ, സമൂഹത്തിൽ നവ ഊർജം പകരാന്‍ എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. ഏതാനും Entry പാസ്സുകൾ മാത്രം ബാക്കി. കോർഡിനേറ്റർസ് ആയി ബന്ധപ്പെടുക.

https://www.eventbrite.com/e/1320865437079?aff=oddtdtcreator

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img