web analytics

ജർമ്മനിയിലേക്ക് പറക്കാം; വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യം; അവസരം മലയാളി നഴ്സുമാർക്ക് മാത്രം

തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം. 100 നഴ്സുമാരെയാണ് നോർക്കവഴി റിക്രൂട്ട് ചെയ്യുന്നത്.

നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിന്റെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമനിയിലെ വിവിധ ഹോസ്പിറ്റലുകളിലാണ് നിയമനം ലഭിക്കുക.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ നൽകണം. മേയ് 2ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ഈ നഴ്സിങ് റിക്രൂട്ട്‌മെന്റ് പദ്ധതി നടപ്പാക്കുന്നതെന്ന് നോർക്ക അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ യാത്രാ ചെലവുകളും സൗജന്യമായിരിക്കും.

കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും റജിസ്റ്റേർഡ് നഴ്സ് തസ്തികയിൽ 2900 യൂറോയുമാണ് ലഭിക്കുക.

മലയാളികളായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത്.

നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലേക്ക് മുൻപ് അപേക്ഷിച്ചവർ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലേക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ അപേക്ഷിക്കാൻ ജർമൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 (ഫുൾ മോഡ്യൂൾ) യോഗ്യത നേടിയിരിക്കണം.

ബിഎസ്‌സി/ജനറൽ നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് പാസായവർക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

2025 മേയ് 31ന് ഉയർന്ന പ്രായപരിധി 38 വയസ്സ് കവിയരുത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായുള്ള അഭിമുഖം 2025 മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.

കൂടുതൽ വിവരങ്ങൾക്കായി 0471 2770577, 536, 540, 544 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91-8802 012 345 (വിദേശത്ത് നിന്ന്, മിസ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

Related Articles

Popular Categories

spot_imgspot_img