കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാർച്ച് 2 ന് പ്രസിദ്ധീകരിച്ച വിവിധ തസ്തികളിലേയ്ക്കുള്ള ഒഴിവുകൾക്ക് മാർച്ച് 27 വരെ അപേക്ഷിക്കാം. www.cial.aero വെബ്‌സൈറ്റിലെ കരിയർ ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ജനറൽ മാനേജർ (കൊമേഴ്‌സ്യൽ), ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ (സിവിൽ), സീനിയർ മാനേജർ (എച്ച്.ആർ, സെക്രട്ടേറിയൽ), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച്.ആർ, ഫിനാൻസ്) എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.