web analytics

പത്തനംതിട്ടയിൽ കൊല്ലപ്പെട്ട ജിതിൻ സിഐടിയു പ്രവർത്തകൻ; കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: പെരുനാട് കൊല്ലപ്പെട്ട ജിതിൻ സിഐടിയു പ്രവർത്തകൻ. സിഐടിയു ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ അംഗമാണ് ജിതിൻ. കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

ജിതിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികൾ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ചിരുന്നു. വടിവാൾ കൊണ്ടാണ് ഇവർ ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചതെന്നാണ് ഉയർന്നുവരുന്ന ആരോപണം. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ജിതിനെ വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. വയറിലും ,കാലിലുമാണ് ജിതിന് വെട്ടേറ്റത്.

അതേസമയം പെരുനാട് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ജിതിനെ ആക്രമിച്ച കൂനങ്കര സ്വദേശി വിഷ്ണുവിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വിഷ്ണുവിനായി അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

പത്തനംതിട്ട എസ്പി, റാന്നി ഡി വൈ എസ് പി എന്നിവർ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. ജിതിനെ ആദ്യം പ്രവേശിപ്പിച്ചത് പെരുന്നാട് സർക്കാർ ആശുപത്രിയിലാണ്. പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

Related Articles

Popular Categories

spot_imgspot_img