web analytics

​സി.ഇ.ഐ.ആർ എന്ന ‘പാര’: കള്ളന്മാരുടെ ഉറക്കം കളയാൻ വന്ന പുതിയ ഐറ്റം

സി.ഇ.ഐ.ആർ എന്ന ‘പാര’: കള്ളന്മാരുടെ ഉറക്കം കളയാൻ വന്ന പുതിയ ഐറ്റം

എറണാകുളം റൂറൽ ജില്ലാ പോലീസ്: പത്ത് ദിവസത്തിനിടെ നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ കണ്ടെത്തി തിരികെ നൽകി.

എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് ദിവസമായി നടത്തിവരുന്ന പ്രത്യേക അന്വേഷണത്തിനിടെ നഷ്ടപ്പെട്ട 224 മൊബൈൽ ഫോണുകൾ കണ്ടെത്തി പരാതിക്കാർക്ക് തിരികെ നൽകി.

‘ലോസ്റ്റ് മൊബൈൽ ഡിറ്റക്ഷൻ റെയ്ഡ്’ എന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഫോണുകൾ കണ്ടെത്തിയത്. 

വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി നിരവധി പരാതികൾ പരിശോധിച്ച ശേഷമാണ് ഈ വീണ്ടെടുപ്പ് സാധ്യമായത്.

കൂടുതൽ മൊബൈൽ ഫോണുകൾ കണ്ടെത്തിയിരിക്കുന്നത് നോർത്ത് പറവൂർ മേഖലയിൽ നിന്നാണ് – 27 എണ്ണം. ആലുവയിൽ നിന്ന് 18 ഫോണുകളും, മൂവാറ്റുപുഴയിൽ നിന്ന് 17 ഫോണുകളും കണ്ടെത്തി. 

ഞാറയ്ക്കൽ, പെരുമ്പാവൂർ മേഖലകളിൽ നിന്നായി 13 വീതം ഫോണുകളും വീണ്ടെടുത്തു.

ടെലികോം വകുപ്പിന്റെ സി.ഇ.ഐ.ആർ (CEIR – Central Equipment Identity Register) പോർട്ടലുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇത്രയും മൊബൈൽ ഫോണുകൾ കണ്ടെത്താൻ സാധിച്ചതെന്ന് പോലീസ് അറിയിച്ചു.

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക റെയ്ഡ് തുടരുമെന്നും എറണാകുളം റൂറൽ ജില്ലാ പോലീസ് വ്യക്തമാക്കി.

English Summary

Ernakulam Rural Police recovered and returned 224 lost mobile phones to their owners during a special drive conducted over the past ten days. The recovery was carried out through a “Lost Mobile Detection Raid” in coordination with the telecom department’s CEIR portal. The highest number of phones were traced in North Paravur (27), followed by Aluva (18), Muvattupuzha (17), and Njarakkal and Perumbavoor (13 each). Police said the operation will continue.

ernakulam-rural-police-recover-224-lost-mobile-phones-ceir-drive

Ernakulam Rural Police, lost mobile phones recovery, CEIR portal, Kerala police operation, mobile phone detection raid, North Paravur, Aluva, Muvattupuzha

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

Related Articles

Popular Categories

spot_imgspot_img